മഞ്ജു ;”ഹായ് …ഇയാളെന്താ ഒന്നും മിണ്ടാത്തെ”
വല്യ താല്പര്യമില്ലാത്ത മട്ടിൽ അവിടെ വന്ന മറ്റൊരാൾക്ക് വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടുകൊണ്ട് നിൽക്കുന്ന എന്നെ നോക്കി മിസ് ചോദിച്ചു.
ഞാൻ ;”ഒരു പണി എടുക്കുന്നത് കണ്ടൂടെ “
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
മഞ്ജു ടീച്ചർ പെട്ടെന്ന് ഒന്ന് പ്ലിങ് ആയി. അങ്ങനെ ഒരു മറുപടി അവർ പ്രതീക്ഷിച്ചു കാണില്ല.
മഞ്ജു ;”ഓ…സോറി …കക്ഷി നല്ല ചൂടിൽ ആണല്ലോ “
മിസ് ചിരിച്ചു കൊണ്ട് പറഞ്ഞു .
ശ്യാം ;”ഏയ് അവനു മിസ് ക്‌ളാസിൽ കളിയാക്കിയ ദേഷ്യമാ വേറൊന്നുമല്ല..”
ശ്യാം എന്നെ ഒന്ന് നോക്കികൊണ്ട് മിസ്സിനോടായി പറഞ്ഞു.
മിസ് അത് കേട്ട് എന്നെ നോക്കി പുഞ്ചിരി തൂകി. ആ പാൽ പല്ലുകൾ കാണിച്ചുള്ള ചിരി അതിമനോഹരമാണ്. ആ ചുവന്ന ചുണ്ടുകൾ വിടർന്നുള്ള ചിരി കാണുന്നത് തന്നെ കണ്ണിനു സുഖമുള്ള അനുഭവമാണ് !
മഞ്ജു ;”ആണോ കവിനെ , ഛെ തനിക്കത്ര ഫീൽ ആയോ , ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ “
മിസ് പ്‌ളേറ്റെടുത്തു ശ്യാമിന് നേരെ നീട്ടികൊണ്ട് പറഞ്ഞു എന്നെ നോക്കി ചിരിച്ചു .ശ്യാം മിസ്സിന്റെ പെട്ടിലേക്കു ഫ്രൈഡ് റൈസും മട്ടൻ കറിയും ഒഴിച്ചു.
ഞാൻ ;”ഏയ് അങ്ങനെ ഒന്നുമില്ല “
ഞാൻ ഗൗരവത്തിൽ പറഞ്ഞു . മിസ് പ്ളേറ്റുമെടുത്തു എന്റെ അടുത്തേക്ക് നീങ്ങി . ഞാൻ മിസിന്റെ മുഖത്ത് നോക്കാതെ ചിക്കനും കച്ചംബറും എല്ലാം സെർവ് ചെയ്തു .
മഞ്ജു ;”ഡോ..”