ഒരു മഞ്ഞ സാരിയും ബ്ലൗസും ആണ് വേഷം . കയ്യിൽ വാച്ചും സ്വർണവളയും ഉണ്ട് . ഡ്രെസ്സിനു മാച്ച് ആയിട്ടുള്ള ചെറിയ കുത്തുപോലുള്ള മഞ്ഞ പൊട്ട് മഞ്ജു മിസ്സിന് കൂടുതൽ ഭംഗി സമ്മാനിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .സുറുമ എഴുതിയ പോലെ മിഴികളിൽ കാർമുകിൽ പടർന്നിട്ടുണ്ട്.
ഞാൻ പൊതുവെ ക്‌ളാസിൽ ഉഴപ്പൻ ആണ്. എന്നാൽ ദൈവം സഹായിച്ചു പരീക്ഷക്കൊക്കെ നല്ല മാർക്കും ഉണ്ട്. എക്സാം അടുപ്പിച്ചു രണ്ടു ദിവസം മെനക്കെട്ടിട്ടു ആയാലും പഠിച്ചെടുത്തു പരീക്ഷ എഴുതുന്ന ഗുണം ആണ് . പിന്നെ ടഫ് സബ്ജക്ട് മാത്രമേ ശ്രദ്ധ കൊടുക്കു.
മഞ്ജു മിസ്സിനെ കണ്ടതും ഞാൻ ഹാപ്പി ആയി . അവരെ കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രസമാണ് . ഞാൻ ഡെസ്കിൽ തല വെച്ച് കിടന്നുകൊണ്ട് മഞ്ജു മിസ്സിനെ ജനലിലൂടെ നോക്കി . തൊട്ടപ്പുറത്തെ വരാന്തക്കപ്പുറത്തുള്ള ക്‌ളാസിൽ മഞ്ജു മിസ് ടേബിളിലിൽ ചാരി നിന്ന് എന്തൊക്കെയോ പറയുന്നുണ്ട് !
ഞാൻ തല ഉയർത്തി കൈകൊണ്ടു തലയ്ക്കു താങ്ങു കൊടുത്തു ആ ക്ലസ്സിലേക്കു നോക്കി ഇരുന്നു .
ശ്യാം ;”ഡേയ് ഡേയ് എന്തുവാടെ ?”
ഞാൻ ടീച്ചറെ നോക്കി കിടക്കുന്നത് അടുത്തിരുന്ന ശ്യാം കണ്ടു എന്റെ തുടയിൽ നുള്ളികൊണ്ട് ചോദിച്ചു.
ഞാൻ ;”ഒന്ന് ചുമ്മാ ഇരി മൈരേ “
ഞാൻ അവന്റെ നുള്ളു ഇഷ്ടപ്പെടാതെ പറഞ്ഞു .
ക്‌ളാസിൽ ബിസിനസ് മാനേജ്മെന്റിനെ കുറിച്ച സത്യപാലൻ സാർ ഗഹനമായി ഘോര ഘോരം പ്രസംഗിക്കുന്നത് ഞാൻ ഒന്ന് ഒളികണ്ണിട്ടു നോക്കി .