എനിക്കറിയാം എന്ന് പറയുമ്പോൾ നമ്മുടെ പണിക്കാർ വല്ലതുമാണോ
ആ അങ്ങനെയും പറയാം മറ്റാരുമല്ല നമ്മുടെ ഹമീദിക്കയുടെ മകൾ ഫാത്തിമ നിനക്ക് എന്തുകൊണ്ട്മ ചേരും
അമ്മച്ചി അവൻ ഒന്നു തൊണ്ട ഇടറി വിളിച്ചു
അമ്മച്ചി അരുതാത്തതു എന്തോ പറഞ്ഞപോലെ അവൻ ഞെട്ടി
അമ്മച്ചി എന്തൊക്കെയാ പറയുന്നേ അവൾ എനിക്ക് പെങ്ങളേപോലെ അല്ലെ അങ്ങനെ അല്ലെ ഞാൻ കാണാവൂ
എടാ ജോസൂട്ടി അവളെ പെങ്ങളായി കണ്ടത് നിന്റെ മനസ്സിന്റെ നന്മ എന്റെ മോൻ നന്ദികേടൊന്നും കാണിക്കാത്തത് അമ്മച്ചിക്ക് അഭിമാനവും ആണ് പക്ഷെ അവളുടെ ഭാഗത്തു നിന്നൊന്നു ചിന്തിച്ചു നോക്കിയേ അവൾക്കു നിന്നെ ഇഷ്ടമാണ് അതു നീ പറയുംപോലെ ഒരേട്ടനോടുള്ള ഇഷ്ടമല്ല ഒപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നവനോടുള്ള ഇഷ്ടം ആ ഇഷ്ടമാണ് അവക്ക് അതു അവളുടെ വാക്കുകളിൽ നിന്നും ഈ അമ്മച്ചി മനസ്സിലാക്കുകയാണ് അമ്മച്ചിക്ക് തന്ന വാക്കൊന്നും നീ നോക്കണ്ട നിനക്ക് ഇഷ്ടമല്ലേൽ അമ്മച്ചി ഒരിക്കലും നിര്ബന്ധിക്കില്ല അതിനു അമ്മച്ചിക്ക് താല്പര്യമില്ല പക്ഷെ അവൾ നിനക്കു ഒരു ഭാഗ്യമായിരിക്കും നീ അവളെ വിവാഹം കഴിച്ചാൽ ഇവിടെ എല്ലാർക്കും സന്തോഷം മാത്രമേ ഉണ്ടാവു എല്ലാത്തിനും ഉപരി നിന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചിന്റെ ആഗ്രഹം അതു നീ കണ്ടില്ലെന്നു വയ്ക്കരുത് ഇതെല്ലാം നീ ഒന്നാലോചിക്കു എന്നിട്ട് തീരുമാനിക്ക്
അതല്ല അമ്മച്ചി ഞാൻ അവരുടെ വീട്ടിലേ വെറും ഒരു ജോലിക്കാരൻ ആയിരുന്നില്ലേ അപ്പോൾ അവൾക്കു എന്നെ എങ്ങനാ ഒരു ഭർത്താവായി കാണാൻ സാധിക്കുക
എടാ നീ അന്നു അവളെ രക്ഷിച്ചത് മുതൽ അവക്ക് നിന്നെ ഇഷ്ടമാ പിന്നെ നിന്റെ പഠിപ്പും അറിഞ്ഞപ്പോൾ അവൾക്കു ചേർന്നവൻ ആണെന്ന് അവൾ അന്നേ ഉറപ്പിച്ചു പിന്നെ നിനക്കെന്താടാ കുറവ് ഈ കാണുന്നതൊക്കെ നിന്റേത് കൂടിയാണ് പിന്നെ ഞാനും അപ്പച്ചന് ഉണ്ട് പിന്നെ നീ അവിടെ ജോലിക്കാരൻ ആയി നിന്നതു അങ്ങനെ ബോക്കിയാൽ അവര് ഇപ്പോൾ നമ്മുടെ പണിക്കാർ അല്ലെ മനുഷ്യന്റെ ഉയർച്ച പണം കൊണ്ടല്ല മരിച്ചു മര്യാദയും പരസ്പര ബഹുമാനവുമാണ് അതൊക്കെ നോക്കുമ്പോൾ നീ എന്നോ അവരൊക്കൽ സമ്പന്നൻ ആണ് പിന്നെ എന്താടാ ആലോചിക്കാൻ നീ അവളെ പെട്ടെന്ന് നിന്റെ സ്വന്തം ആകു