എന്ന് നീയാണോ തീരുമാനിക്കുന്നെ അമ്മച്ചി ഫസ്റ്റ് aid ബോക്സ് എടുക്കാൻ ഉള്ളോട്ട് പാഞ്ഞു അമ്മച്ചി ഓടി പോകുന്നത് കണ്ടു അകതിരുന്ന എല്ലാരും പുറത്തേക്കു ക്ഷണനേരത്തിൽ വന്നു അമ്മച്ചി അതിനേക്കാൾ സ്പീഡിൽ മരുന്നുമായി തിരിച്ചെത്തി തല വൃത്തിയാകാൻ തുടങ്ങി അതുകണ്ടു എല്ലാരിലും ഒരു ചിരി വിടർന്നു
കഴിഞ്ഞു എല്ലാം കഴിഞ്ഞു ഞാനിപ്പോ നിരപരാധി ആണെന്ന് എല്ലാർക്കും അറിയേം ചെയ്യാം പ്രതികാരവും കഴിഞ്ഞു ഇനി ഞാൻ എന്റെ അമ്മച്ചിയുടെ മാത്രം alle അവൻ അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു ആ മടിയിൽ നിലത്തിരുന്നു കൊടുത്തന്നെ തലവച്ചു കിടന്നു അമ്മച്ചിയുടെ കൈകൾ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു
അമ്മച്ചി വിശക്കുന്നു എനിക്ക് ഭക്ഷണം ത്താ
അമ്മച്ചി അവനെയും കൊണ്ടു ഉള്ളിലേക്ക് പോയി അപ്പച്ചൻ ആ കയ്ച്ച കണ്ടു അവിടെതന്നെ ഇരുന്നു ആ കണ്ണുകൾ ഒരല്പം ഈറനായി അമ്മച്ചി അവനു വാരി നൽകി അമ്മച്ചിയും അതിൽ നിന്നും കഴിച്ചു
ഓഹ് ഇളകുഞ്ഞല്ലേ വാരി കൊടുക്കാൻ ആരിഫ ആയിരുന്നു അതു അവർ ഇപ്പോൾ ശെരിക്കും ഏട്ടനും പെങ്ങളുമാണ്
നി പോടീ അവൻ തിരിച്ചടിച്ചു
ഫാത്തിമ ആ ബന്ധം കൗതുകത്തോടെ നോക്കി ആബിദും അവളും തമ്മിൽ ഒരിക്കലും സ്നേഹത്തോടെ ഒന്നു സംസാരിച്ചിട്ട് കൂടിയില്ല ഇവിടെ ആണെങ്കിലോ ഒരമ്മയുടെ മക്കൾ അല്ലാഞ്ഞിട്ടുകൂടി അവർ സഹോദരി സഹോദരൻമാർ ആയി കഴിയുന്നു ഫാത്തിമക്ക് അവനോടുള്ള സ്നേഹം കൂടി പക്ഷെ അവൻ തന്നെ ഒരു പെങ്ങളായി കാണുന് വിഷമം ആ മനസിൽ കിടന്നു അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു ഹെന്ന ഉറങ്ങുകയാണ് അതാണ് അവളെ ഇവിടെ കാണാത്തതു
രാത്രി ഫർഷാദ് അമ്മച്ചിയുടെ കൂടെ കിടക്കാം എന്നുകരുതി ആണ് പോയത് അപ്പോഴാണ് അമ്മച്ചിയുടെ കൂടെ കയറികിടക്ക്കുന്ന ആരിഫയെ കാണുന്നത്
എടി ഇറങ്ങി പോടീ എനിക്ക് അമ്മച്ചിയുടെ കൂടെ കിടക്കണം
നീ വേണേൽ എന്റെ അപ്പുറം കിടന്നോ
പറ്റില്ല എനിക്ക് ഇവിടെ കിടക്കണം നീ അപ്പുറം കിടന്നോ ഫർഷാദ് ആരിഫയോടായി പറഞ്ഞു ആരിഫ വിടുന്ന മട്ടില്ല ഫർഷാദ് ആരിഫയെ ബലം പിടിച്ചു നീക്കി ഇടയിൽ കയറി കിടന്നു ആരിഫ കുറെ ബലം പിടിച്ചെങ്കിലും അവന്റെ ബലത്തിന് മുന്നിൽ അവൾ തോറ്റുപോയി അവളുടെ മുഖമെല്ലാം വാടി കരച്ചിലിന്റെ വക്കിൽ എത്തി അതുകണ്ടപ്പോൾ അവനു സഹിച്ചില്ല അവൻ അടുത്ത സൈഡിലേക്ക് മാറി കിടന്നു അവൾക്ക് സ്ഥലം കൊടുത്തു അവൾ അപ്പോൾ തന്നെ അവൻ ഒഴിഞ്ഞുമാറിയ സ്ഥലത്തു കേറികിടന്നു ഫർഷാദിനെ കൊഞ്ഞനം കുത്തി അമ്മച്ചി ഇതൊക്കെ കണ്ടു സന്തോഷത്തോടെ കിടന്നു അപ്പച്ചൻ എല്ലാരേം കണ്ടപ്പോ തന്നെ ഫർഷാദിന്റെ മുറിയിൽ പോയി കിടന്നു അങ്ങനെ അവർ എല്ലാരും അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി