ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Posted by

പോയിരുന്നു എവിടെയോ എനിക്ക് പിഴച്ചു ഇനി എന്തായാലും ആബിദ് വന്നിട്ടു അവനെ കുറച്ചു കാലം ഇതിന്റെ ഉള്ളിൽ നിന്നെല്ലാം മാറ്റം എന്നിട്ടും ഞാനും കൂടി മേൽനോട്ടത്തിൽ കമ്പനി നടത്തിയാൽ മതി അയൽ ആബിദിനായി കാത്തിരുന്നു
കുറച്ചു കഴിഞ്ഞു ആബിദ് വന്നു കൂടെ അസീസും ഗുണ്ടകളും ഉണ്ട് ആബിദ് ഇപ്പൊ ഇങ്ങനെ ആണ് എല്ലായ്പോഴും എന്തിനും തയ്യാറായി 5/6പേര് കൂടെ കാണു അസീസ് എപ്പോഴും കൂടെയുണ്ട് അവർ നേരെ ആബിദിന്റ ഓഫീസ് റൂമിലേക്ക്‌ കയറി
ഹമീദ് എണീറ്റു അവന്റെ മുറിയിലേക്ക് നടന്നു എന്തോ ചർച്ചയിൽ ആണ് ആബിദും അസീസും
ആബിദേ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കാൻ ഉണ്ട്
ഉപ്പ പറഞ്ഞോളൂ അവൻ പറഞ്ഞു
എനിക്കു നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ ആണ് ഉള്ളത് അസീസിനെ നോക്കി പറഞ്ഞു
അവൻ എന്നെപോലെ തന്നെയാ ഉപ്പ പറഞ്ഞോ അവൻ അവിടെ നിന്നോട്ടെ
ഓഹ് അപ്പൊ അങ്ങനെ ആണ് നീ ഇപ്പൊ എന്താ ബാർ ലൈസൻസ് ഒക്കെ എടുക്കാൻ പോണെന്നു കേട്ടു അതിന്റെ ആവശ്യം ഇപ്പോ എന്താ
ബിസിനസ്‌ ഒക്കെ ഞാൻ നോക്കിക്കോളാം ഉപ്പ ആവശ്യം ഉള്ളതിൽ മാത്രം ഇടപെട്ടാൽ മതി
ആവശ്യം ഉള്ളത്കൊണ്ട് തന്ന ഇടപെട്ട നാളെ മുതൽ ഞാനും ഓഫീസിൽ വരുന്നുണ്ട് ഞാനും അറിഞ്ഞുകൊണ്ട് മതി നിന്റെ ബിസിനസ്‌ ഒക്കെ
ഉപ്പ നിങ്ങളോട് ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ബിസിനസ്‌ ഓക്കേ ഞാൻ നോക്കിക്കോളാം ഇങ്ങളെ ആ വായിക്കു ഇനി കാണേണ്ടി വരരുത്
ഹമീദിന്റെ കൈ ആബിദിന്റ കാരണത് പതിഞ്ഞു
നായെ ഇക്കാണെന്ന്ത് ഒക്കെ ഞാൻ ഒറ്റക്കുണ്ടാക്കിയതാണ് എന്നെ അനുസരിച്ചു ജീവിക്കുന്നവർ മതി ഇവിടെ അല്ലെകിൽ ഇപ്പോൾ ഇറങ്ങിക്കോണം
ആബിദ് ഇതെല്ലാം കേട്ടു ചിരിച്ചു നിൽക്കുകയാണ്
ഇതൊക്കെ ചിലപ്പോൾ നിങ്ങൾ ഉണ്ടാക്കിയതായിരിക്കും പക്ഷെ എല്ലാം ഇപ്പോൾ എന്റേത് മാത്രം ആണ് നിങ്ങൾ അറിയാതെ ഒരു ചെറിയ കളി അത്രയും ഉള്ളു നിങ്ങള്ക്ക് ഇനി വേണേൽ ഇവിടെ തുടരാം അല്ലെങ്കിൽ പോകാം
ഹമീദ ആബിദിന്റെ കോളറിൽ കയറി പിടിച്ചു അവനെ ഭിത്തിയിൽ അടിച്ചു
ആബിദ് തന്റെ കൈ ഹമീദിന്റെ കഴുത്തിൽ മുറുക്കി അയാളെ പിന്നോട്ട് തള്ളി അയാൾ നിലപതിച്ചു ആബിദ് കാലു നിലത്തു കിടക്കുന്ന അയാളുടെ നെഞ്ചിൽ കയറ്റിവച്ചു

Leave a Reply

Your email address will not be published. Required fields are marked *