എന്തായെടോ പിസിയോട് അന്വേഷിച്ചുകൊണ്ടാണ് സൂപ്രണ്ട് അകത്തേക്ക് വരുന്നത്
എടാ കൊച്ചനെ നീ മര്യാദക്ക് ഉള്ള സത്യം പറ ആ പണം എവിടെ ഇന്നുകൂടിയെ നിന്നെ ഞാൻ ഉരുട്ടു അതുകഴിഞ്ഞു നിനക്ക് 6മാസം റസ്റ്റ് ആണ് നിന്റെ ശരീരം ഒക്കെ നന്നായിട്ടു വേണം നിന്റെ മുതലാളിക്ക് നിന്നെ ചോദ്യം ചെയ്യാൻ പോലും നീ ഇന്നു സത്യം പറഞ്ഞാൽ നിന്നെ ഞാൻ രക്ഷിക്കാം 6മാസം കൂടി കഴിഞ്ഞു നിനക്ക് പുറത്തുപോയി സുഖമായി കഴിയാം എന്ത്യേ
ഞാൻ എടുത്തിരുന്നെങ്കിൽ ഞാൻ എപ്പോയെ തന്നേനെ സാറേ എനിക്ക് സത്യായിട്ടും അറിയില്ല സാറെ
പ്പാഹ് നായെ കട്ടതും പോരാ പിന്നെ നിന്നു പ്രസംഗം നടത്തുന്നു സുപ്രേണ്ടിന്റെ ബൂട് കൃത്യം നാഭിക്ക് തന്നെ പതിച്ചു
ഇനി എല്ലാം നിന്റെ തീരുമാനം ആണ് എനിക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല സൂപ്രണ്ട് തിരിഞ്ഞു നടന്നു പതുക്കെ ഫർഷാദിന്റെ കാലുകൾ നിലത്തുകുത്തി അവന്റെ കയ്യുടെ കെട്ടുകൾ അഴിഞ്ഞു ഒന്ന് ഉയർന്നു നിൽക്കാൻ പോലുമാകാതെ ഫർഷാദ് നിലംപതിച്ചു
പിറ്റേന്ന് രാവിലെ 9.00മണിക്കാണ് ഫർഷാദ് ഉണരുന്നത് ഉപ്പു നീറ്റൽ ഇല്ലാതെ സാദാരണ രീതിയിൽ ഉള്ള എഴുന്നേൽക്കൽ ഫർഷാദ് ചുറ്റും നോക്കി അതെ താൻ ആയികൾക്കുള്ളിൽ തന്നെ പക്ഷെ ഇന്നു പീഡനമുറകൾ ഒന്നും ഇല്ല എഴുന്നേൽക്കാൻ എന്തായാലും പറ്റില്ല മനസ്സ് വിചാരിച്ചാലും ശരീരം അനുവതിക്കില്ല അത്രയ്ക്കും ഉറപ്പുണ്ട് ഫർഷാദിന് അവൻ അങ്ങനെ കിടന്നു 1മണിക്കൂറോളം കിടന്നിട്ടും ഒരുരീതിയിൽ ഉള്ള മർദ്ദനമുറകളും അവനു നേരിടേണ്ടി വന്നില്ല എന്നുള്ളത് അവനെ അത്ഭുതത്തിലായതി അപ്പോഴാണ് സുപ്രേണ്ടിന്റെ വാക്കുകൾ അവന്റെ ഓർമകളിലേക്ക് കടന്നുവന്നത് ഇനിയുള്ള 6മാസം തന്നെ ഇവിടെ സുഖചികിത്സ നൽകാൻ ആണ് മുതലാളിയുടെ ഓർഡർ അദ്ദേഹത്തിനു എന്നെ പൂർണ്ണആരോഗ്യത്തോടെ ആവശ്യമാണ്
ഒന്ന് ചെറുതായി പിടിചെന്നേൽക്കാൻ ആയപ്പോൾ അവൻ പതുക്കെ മതിലിൽ ചാരി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം വന്നു പഴകിയതല്ല പുത്തൻ പുതിയത്
അതുകഴിഞ്ഞു അവനെ കുളിക്കാൻ കൂട്ടികൊണ്ടുപോയി അവൻ നന്നായി ഒന്ന് കുളിച്ചു ഇവിടെ വന്നിട്ടു ഇന്നാദ്യമായാണ് അവനെ കുളിക്കാൻ അനുവദിക്കുന്നത് അവൻ നന്നായി തന്നെ കുളിച്ചു കുളികഴിഞ്ഞപ്പോൾ തന്നെ ക്ഷീണം ഒരല്പം മാറിയത് അവൻ അറിഞ്ഞു