ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed]

Posted by

ഉപ്പാന്റെ കുട്ടീനെ ഉപ്പാക്ക് അറിയൂലെ ആ പറയ എന്താ അനക്ക് പറയാൻ ഉള്ളത്
ഞാൻ പറയാം പക്ഷെ ഉപ്പ ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുത് എന്ന് ഉറപ്പു തരണം
ഇജ്ജ് പറയു കുട്ടി അയാൾ സംശയത്തോടെ പറഞ്ഞു
ന്റെ ഉപ്പ കൊറേ വർഷങ്ങൾ ആയിട്ട് ഒരു തെറ്റ് ചെയ്തോണ്ടിരിക്ക ഉപ്പ മാത്രമല്ല ഞമ്മൾ എല്ലാരും ആ തെറ്റ് ഒരുപാട് തവണ ആവർത്തിച്ചിട്ടും ഉണ്ട് ഇപ്പോഴും ആ തെറ്റ് നമ്മൾ ഒക്കെ ചെയ്യുന്നു ഉപ്പ ആ തെറ്റ് ഒന്നു തിരുത്തണം എന്ന് പറയാൻ ആണ് ഞാൻ വന്നത്
എന്തു തെറ്റാ മോളെ നമ്മൾ എല്ലാരും വർഷങ്ങൾ ആയിട്ട് ചെയ്യുന്നേ അയാൾ സംശയത്തോടെ ചോദിച്ചു
ഉണ്ട് ഉപ്പ ഇവിടെ ഒരാൾ രാവും പകലും നമുക്ക് വേണ്ടി നമ്മുടെ വീടിനു വേണ്ടി കഷ്ടപ്പെടുന്നു എന്നിട്ട് നമ്മളോ ഒരുനേരത്തെ ഭക്ഷണം പോലും നല്ലത് കൊടുക്കുന്നില്ല നമ്മൾ ഉപയോഗിച്ച് പഴകിയതെല്ലാം അയാൾക്ക്‌ കൊടുക്കുന്നു അയാളാണെകിലോ ഒരു പരിഭവവും ഇല്ലാതെ അതൊക്കെ നന്നായി ചെയ്‌യുന്നു
Nഇയെന്തൊക്കെയാ മോളെ പറയുന്നേ ആരാണ് നമ്മൾ ആരും അറിയാതെ നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ ആള്
കണ്ടോ ഉപ്പ ഒരിക്കൽപോലും അയാളുടെ അധ്വാനം കണ്ടിട്ടില്ല ഉപ്പ മാത്രമല്ല ഇന്നലെവരെ ഞാനും പക്ഷെ ഇപ്പോ ഞാനും അതു കാണുന്നു ആ കഷ്ടപ്പാട് എന്നെയും വേദനിപ്പിക്കുന്നു നമ്മൾ അയാളോട് ചെയ്യുന്ന തെറ്റുകൾ പടച്ചോൻ ഒരിക്കലും പൊറുക്കില്ല എന്ന് ഞാൻ ഇപ്പോൾ കരുതുന്നു
അയാൾ പിന്നയും മക്കളെ തന്നെ കണ്ണുചിമ്മാതെ നോക്കുകയാണ് അവളുടെ വാക്കുകൾ അയാളെ സന്തോഷിപ്പിക്കുന്നെങ്കിലും ആരെപ്പറ്റിയാണ് അതെന്നു മാത്രം അയാൾക്ക്‌ ഇതുവരെയും മനസ്സിലായില്ല
കണ്ടോ ഉപ്പ ഒരിക്കലും അയാളെ ഒരു മനുഷ്യജീവി ആയിപോലും കണ്ടിട്ടിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോയും ഉപ്പാക്ക് അയാളെ മനസ്സിലായില്ല എന്ന ഈ ചിന്ത മ്മളെ ഫർഷാദിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്
ഓഹ് ഒന്നായിരുന്നു ഓനിപ്പോ എന്താ കുഴപ്പം
ഇല്ലേ ഒരു കുഴപ്പവും ഇല്ലേ രാവിലെ മുതൽ രാത്രിവരെ ആ പാവം ഇവിടെ കിടന്നു കഷ്ട്ടപെട്ടു ജോലി ചെയ്തിട്ടും കിടക്കാൻ ഒരു കട്ടില്ലെങ്കിലും ഉണ്ടോ
ഇതൊക്കെ കേട്ടു ഹമീദിന് ഒരല്പം ഭയം തോന്നാതിരുന്നില്ല കാരണം ഇത്രയും കാലം അവനെ ഇങ്ങനെ കാണാതിരുന്ന അവളുടെ മനസ്സിൽ ഇങ്ങനെ തോന്നൽ എന്തുകൊണ്ടാണ് എന്നയാൾ ചിന്തിച്ചു ഇനി അവനോടു വല്ല പ്രണയവും അയാൾ ആ ടെൻഷൻ മുഖത്തുവരുത്താടെ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *