ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കണോ കുഞ്ഞേ.അന്നമ്മച്ചി എങ്ങാനും വന്നാൽ ദോഷം ആർക്കാന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ.കണ്ണടച്ചേ പറ്റു
ഇല്ലെങ്കിൽ ദോഷം നിങ്ങൾക്ക് തന്നാ.
എന്തുതന്നെയായാലും ശരി,അയാളെ ഞാൻ…..
ഒന്നടങ്ങ് കുഞ്ഞേ…ആവേശം നല്ലതാ
അത് ആസ്ഥാനത്ത് കാണിക്കരുത്.
കാണിക്കേണ്ട സമയത്തു തന്നെയാ ഞാൻ പോകുന്നത്.
ദേ ചെക്കാ ഒരു കാര്യം പറയാം.ഇപ്പൊ നീ വല്ല എടാകൂടവും ഒപ്പിക്കാൻ ആണെങ്കിൽ നാറുന്നത് നീയും നിന്റെ പെങ്ങളുമായിരിക്കും.
ചേട്ടത്തി ഇതെന്താ പറഞ്ഞുവരുന്നേ. മുന്നേ ഇങ്ങനെയൊന്നും അല്ലല്ലോ?
എടാ കൊച്ചനെ,നീയിവിടെ വന്ന നാള്
തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ.നീയും അവളുമായുള്ള ചുറ്റിക്കളികൾ മുന്നേ അറിഞ്ഞതുവാ.പിന്നെ വൈകിട്ട് ആ സാഹചര്യത്തിൽ എനിക്ക് വേറെ വഴി ഇല്ലാതെപോയി.
അപ്പൊ നീയും…….
അതെ ഞാൻ അറിഞ്ഞു തന്നെയാ വർക്കി അവളെയങ് പൊക്കിയത്. എനിക്ക് കൂറ് അവിടെയാ.പിന്നെ ഇതിന്റെ പേരില് ഇനി വല്ല പടയും നയിക്കാന്ന് വച്ചാൽ നിന്റെ പെങ്ങള് നാറും.അത് കാണണോ നിനക്ക്.
എടീ കൂടെനിന്ന് കാല് വാരുന്നോ നീ
മോനെ ഞാൻ പറഞ്ഞല്ലോ,എനിക്ക് കൂറ് അവിടെയാന്ന്.മര്യദക്ക് നിന്നാൽ ഞാനും അങ്ങനെ.അപ്പൊ എന്റെ ഗതികേടിന് ഒന്ന് നിന്നുതന്നപ്പൊ നീ എന്തു കരുതി,ഞാൻ നിനക്കൊക്കെ ഒത്താശ ചെയ്യുമെന്നോ,എന്നാൽ നിനക്ക് തെറ്റി.