ഫെലിക്സെ………
അതെ നമ്മൾ ഇവിടെത്തന്നെ നിക്കും.വർക്കിയെ പൂട്ടുന്ന കാര്യം ഞാൻ ഏറ്റു.
എടാ……
പേടിക്കാതെ,ഒരു പ്രശ്നം ഉണ്ടാക്കില്ല.
അല്ലാതെ അയാള് നിന്റെ നിഴലിൽ പോലും ഇനി തൊടില്ല.ഇതെന്റെ വാക്ക്.ഇപ്പൊ എന്റെ ചേച്ചി ചെല്ല് അല്ലേല് ആരെങ്കിലും ഇങ്ങ് വരും.
പോ…. ഇത്തിരൂടെ കിടന്നിട്ട് പോവാം.
അല്ല അവിടുന്ന് എന്തും പറഞ്ഞാ പോന്നത്….
ഒരു കാരണം ഉണ്ടാക്കാൻ ആണോ.
മാസമുറയാ,വയറു വേദനിക്കുന്നു എന്ന് പറഞ്ഞു.
ശരിക്കും……..
പോടാ പുല്ലേ…… അവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങി.
*****
വർക്കിയെ ലോക്ക് ചെയ്യുക ആദ്യം ശ്രമകരമായിരുന്നു.വർക്കിയുടെ നിഴലുപോലെ ഫെലിക്സ് ഒപ്പമുണ്ട്. അയാളുടെ ഓരോ ചുവടും ശ്രദിച്ച് അവൻ അയാളുടെ ഒപ്പം കൂടി.
വർക്കി,അയാളുടെ ഒരു ന്യുനത കണ്ടുപിടിക്കാൻ,അയാളുടെ ദൗർബല്യം പെണ്ണ് തന്നെയാണെന്ന് മനസ്സിലാക്കാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.അവൻ ആ വഴിയിലൂടെ തന്നെ നീങ്ങി.ഒരു ഫേക്ക് ഫേസ് ബുക്ക് പേജിലൂടെ അയാളെ അവൻ ലോക്ക് ചെയ്തു.അയാളുടെ സമയം അവൻ കവരുകയായിരുന്നു.
ഒരു പരിധിവരെ അയാളെ ഫിജിയിൽ നിന്ന് അകത്തിനിർത്തുന്നതിൽ അവൻ വിജയിക്കുകയും ചെയ്തു.
മറിയ,അവളുമായി ഫിജി സൗഹൃദം തുടർന്നു…….അവളെവച്ച് ഫിജി എന്തോ കണക്കുകൂട്ടിയിരുന്നു