കിഷോർ;”ആ ആ…എടാ പിന്നെ ഞങ്ങള് സിനിമയ്ക്കു കേറാൻ നിക്കുവാ , അമ്മയോട് പറഞ്ഞേക്ക് വരാൻ വൈകുമെന്ന് “
ഞാൻ ;’ആ..പറയാം “
ഞാൻ അതും പറഞ്ഞു ഫോൺ വെച്ചു.
ബീന ;”മ്മ് എന്താടാ ?”
ബീനേച്ചി എന്നെ നോക്കി.
ഞാൻ ;”ഒന്നുല്ല..നാട്ടിലും മഴ ഉണ്ട് ..”
ബീന ;”ശൊ കുടുങ്ങിയാലോ..”
ബീനേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .
അടുത്തിരിക്കുന്ന ചേച്ചിമാരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവരെ നോക്കി ഞാൻ ചിരിച്ചു.പിന്നാലെ ബീനേച്ചിയും. അമ്മയും മോനും ആണെന്ന് വിചാരിച്ചു കാണും അവര് ! ബീനേച്ചിയെ കണ്ടാൽ ഇത്ര വല്യ മോൻ ഉണ്ടെന്നു പറയില്ലെങ്കിൽ കൂടി .
ഞാൻ ;”മ്മ്..പിന്നെ അവൻ സിനിമയ്ക്കു പോകാൻ നിക്കുവാണെന്ന്. വരാൻ വൈകുമെന്നും പറയാൻ പറഞ്ഞു “
ഞാൻ കിഷോർ പറഞ്ഞ കാര്യങ്ങൾ ബീനേച്ചിയെ ധരിപ്പിച്ചു.
ബീനേച്ചി ;”മ്മ്…”
ബീനേച്ചി ഒന്ന് മൂളി. അത് കേട്ടപ്പോൾ അവരുടെ മുഖത്ത് പെട്ടെന്നൊരു സന്തോഷം മുളപൊട്ടിയൊ? .ഏയ്…തോന്നിയതാകും !
അങ്ങനെ മഴ മാറുന്നതും കാത്തു ഞങ്ങൾ ഇരുന്നു . അല്പം കുറഞ്ഞപ്പോൾ ബീനേച്ചി കൂട്ടകാരിയോടും മകളോടും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ എന്റെ മടിയിൽ വെച്ചിരുന്ന ബീനേച്ചിയുടെ ബാഗ് അവരുടെ കയ്യിൽ കൊടുത്തു.
ഞാൻ ;”മ്മ്..പിടി..ചേച്ചി പുറത്തോട്ടിറങ്ങി നിൽക്ക് ഞാൻ വണ്ടി എടുത്തിട്ട് വരാം”
അടുത്ത പറമ്പിൽ കൊണ്ട് വെച്ച ബൈക് ഞാൻ ഒന്ന് തുടച്ചു .