ഞാൻ ;”മ്മ്..എനിക്ക് കാണാൻ ഉണ്ട്..പറയണ്ട കാര്യമില്ല “
ഞാൻ മൊബൈലിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.
ബീന ;’ഓ…”
ബീനേച്ചി അതിഷ്ടപ്പെടാത്ത പോലെ മൂളി.
ഞാൻ ;”ആഹ്..പിന്നെ ഞാനിത് പറയാനാ , മഴ മാറട്ടെ..എന്നിട്ട് പോവാം “
ഞാൻ മൊബൈൽ ഓഫ് ആക്കികൊണ്ട് പറഞ്ഞു.
ബീന ;”മ്മ്…നേരം വൈകുമല്ലോ”
ബീനേച്ചി ആധിയോടെ പറഞ്ഞു.
ഞാൻ ;’ഓ..അവിടെ പോയിട്ടിപ്പോ എന്താ പണി…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
ബീന ;”എന്നാലും …”
ഞാൻ ;”ഒരെണ്ണലുമില്ല..ഞാൻ കിഷോറിനെ വിളിച്ച കാര്യം പറയാം”
പുറത്തു നല്ല കുടുക്കാൻ മഴ. ചെറുതായി കുളിരുന്നുണ്ട് . ഞാൻ കിഷോറിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു .ഒന്നുരണ്ടു വട്ടം റിങ് ചെയ്ത ശേഷം അവൻ ഫോൺ എടുത്തു.
ഹലോ..ഹലോ ..എന്ന ശബ്ദം മുറിഞ്ഞു മുറിഞ്ഞു കേൾക്കാം..അവിടെയും മഴ ഉണ്ടെന്നു എനിക്ക് തോന്നി. അവ്യക്തമാണ് ശബ്ദം !
ഞാൻ ;”ഡാ നീ എവിടാ ?”
ഞാൻ സ്വല്പം ഉറക്കെ ഫോണിലൂടെ ചോദിച്ചു.
കിഷോർ;”അളിയാ ഇവിടെ മഴ ആണ് , ഒന്നും കേൾക്കാനില്ല..ആ ഇനി പറ “
ഞാൻ ;”ആ…ഇവിടേം മഴ ആണെടാ …ഞങ്ങള് വരാൻ വൈകും “