“ഗുഡ്..നിനക്ക് കുത്താന്‍ ശരിക്ക് അറിഞ്ഞുകൂടാ..പക്ഷെ തല്ക്കാലം ഇത് മതി..ഇത് വേണം….” ഒരു പുഞ്ചിരിയോടെ വാസു പറഞ്ഞു.
“കള്ളപ്പന്നി..നിന്റെ കുടല് ഞാനെടുക്കും..” കബീര്‍ കോപാക്രാന്തനായി അലറിക്കൊണ്ട് വാസുവിന് നേരെ വീണ്ടും അടുത്തു. അതുകണ്ട വാസു ഓടി. അവന്‍ ഭയന്നു എന്ന് കരുതി നാലുപേരും അവന്റെ പിന്നാലെ വച്ചുപിടിച്ചു. തങ്ങളുടെ പിന്നാലെ പാഞ്ഞടുക്കുന്ന പോലീസ് ജീപ്പ്, പക്ഷെ അവര്‍ കണ്ടില്ല എന്നുമാത്രം. പൌലോസിന്റെ വാഹനം അവരെ മറികടന്ന് വാസുവിന്റെ അരികിലെത്തി നിന്നു. പൌലോസ് അവന്റെ ഷര്‍ട്ടിനു പിടിച്ച് നിര്‍ത്തി. അയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുമായി ഓടിയെത്തിയ കബീര്‍ ബ്രേക്ക് ഇട്ടതുപോലെ നിന്നു. അവന്റെ പിന്നിലായി മറ്റുള്ളവരും.
“എന്താടാ പ്രശ്നം? നീ ഇവരുടെ വല്ലതും മോഷ്ടിച്ചോ? അതോ പിടിച്ചു പറിച്ചോ?” വാസുവിനെ ഒരു പരിചയവും ഇല്ലാത്ത മട്ടില്‍ പൌലോസ് ചോദിച്ചു.
“സാറെ..എന്റെ വണ്ടി അറിയാതെ ഇവരുടെ കാറില്‍ ഒന്ന് ഉരസി..അതിനെന്നെ അയാള് കത്തികൊണ്ട് കുത്തി..ദാ ചോര കണ്ടില്ലേ..എന്നെ കൊല്ലാന്‍ ഇട്ടോടിച്ചതാണ് ഇവര്‍…” വാസു നന്നായിത്തന്നെ അഭിനയിച്ചു.
“നിന്റെ പേരെന്താടാ?” വാസുവിനെ വിട്ടു പൌലോസ് കബീറിനോട് ചോദിച്ചു.
“കബീര്‍..ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി ഇവന്‍ എന്റെ വണ്ടിയില്‍ കത്തി കൊണ്ട് പോറി സാറേ..അത് ചോദിക്കാന്‍ ഇറങ്ങിയ ഞങ്ങളെ ഇവന്‍ തെറി വിളിച്ചു..കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു…ഇവനെ അറസ്റ്റ് ചെയ്യണം സാര്‍..” കബീര്‍ കിതച്ചുകൊണ്ട് പറഞ്ഞു.
“എന്നിട്ട് ആ കത്തി എവിടെ?”
“ഇതാണ് സര്‍ ആ കത്തി..” കബീര്‍ കത്തി പൌലോസിനെ കാണിച്ചു.
“അവന്റെ കത്തി നിന്റെ കൈയില്‍…നീ ആള് കൊള്ളാമല്ലോ…ഉം കൊടുക്ക്..” ഒരു കൈലേസ് എടുത്ത് അതുകൊണ്ട് കത്തി വാങ്ങി പൌലോസ് പോക്കറ്റില്‍ വച്ചു.
“സാറേ..ഇയാളുടെ കൈയില്‍ തോക്കും ഉണ്ടായിരുന്നു..” വാസു മുറിഞ്ഞ ഭാഗം പൊത്തിക്കൊണ്ട് പറഞ്ഞു.
“ആണോടാ?” പൌലോസ് കബീറിന് നേരെ തിരിഞ്ഞു.
“അത്..അതെന്റെ വാപ്പേടെ തോക്കാണ്..” കബീര്‍ പതറി.
“എവിടെ സാധനം?”
അവന്‍ പോക്കറ്റില്‍ നിന്നും റിവോള്‍വര്‍ എടുത്ത് പൌലോസിനു നല്‍കി.
“ഇതിനു ലൈസന്‍സ് ഉണ്ടോടാ?”