“അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കബീര്‍ നാടുവിട്ടിരുന്നു എങ്കില്‍ നമ്മള്‍ സേഫ് ആയിരുന്നു. അവനിപ്പോള്‍ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. പക്ഷെ അവന്‍ വന്നു, അവന്റെ പോക്ക് മുടങ്ങി.അടുത്തത് അവന്റെ അറസ്റ്റ് ആയിരിക്കും. അതോടെ നമ്മളുടെ കട്ടയും പടവും മടങ്ങും. അത് ഒഴിവാക്കാനുള്ള ഏകവഴിയാണ് വക്കീല്‍ പറഞ്ഞത്” സ്റ്റാന്‍ലി പറഞ്ഞു.
“വിഷമമുണ്ട്..കബീര്‍ നമുക്ക് വളരെ വേണ്ടപ്പെട്ടവന്‍ ആണ്..പക്ഷെ സ്വന്ത ജീവനേക്കാള്‍ വലുതല്ലല്ലോ ഒരു ബന്ധവും..” അര്‍ജുന്‍ സ്വയം പറയുന്നതുപോലെ പറഞ്ഞു.
“അവനെ കൊല്ലുന്നതിനോട് എനിക്ക് യോജിപ്പില്ല” മാലിക്ക് പറഞ്ഞു.
“ഞങ്ങള്‍ക്കും ഇല്ല. പക്ഷെ വേറെ എന്താണ് പോംവഴി?” സ്റ്റാന്‍ലി ചോദിച്ചു.
അല്‍പനേരം അവര്‍ക്കിടയില്‍ മൌനം തളംകെട്ടി നിന്നു. അവസാനം അര്‍ജ്ജുന്‍ ആണ് മൌനം ഭജ്ഞിച്ചത്.
“അതെ..അത് നമ്മള്‍ തീരുമാനിച്ചിരിക്കുന്നു.. കബീര്‍ ഇനി വേണ്ട..” അവന്‍ കനത്ത ശബ്ദത്തില്‍ പറഞ്ഞു.
“പക്ഷെ അര്‍ജ്ജുന്‍..അത് അത്ര ഈസി ജോബ് അല്ല” സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട് അര്‍ജ്ജുനെ നോക്കി.
“വൈ?”
“കബീറിനെ പൌലോസ് വിട്ടയച്ചു എങ്കിലും, അവന്റെ ജീവന് ആപത്തുണ്ട് എന്നൂഹിക്കാന്‍ വല്യ ബുദ്ധിയുടെ ആവശ്യമൊന്നും ഒരു പോലീസുകാരനും വേണ്ട. കബീറിന്റെ മേല്‍ പൌലോസിന്റെ കണ്ണുകള്‍ സദാ ഉണ്ടാകും. അവന്‍ രഹസ്യ നിരീക്ഷണത്തില്‍ ആയിരിക്കും ഇനിമുതല്‍..”
സ്റ്റാന്‍ലി പറഞ്ഞു. മാലിക്ക് അനുകൂലഭാവത്തില്‍ തലയാട്ടി.
“അതെ..വളരെ കരുതലോടെ വേണം അവന്റെ കേസില്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. എടുത്തുചാടി തീരുമാനമെടുക്കേണ്ട കേസല്ല അത്. അവന്‍ നമ്മളെ കാണാന്‍ വരാന്‍ ചാന്‍സുണ്ട്; അത് ഉടന്‍ തന്നെ തടയണം. മാലിക്ക് അവനെ നിന്റെ മറ്റേ ഫോണില്‍ നിന്നും വിളിച്ച് ഇങ്ങോട്ട് വരരുത് എന്നറിയിക്കുക. അവന് നമ്മളെ കാണണം എന്നുണ്ടെങ്കില്‍ വേറെ ഏതെങ്കിലും സ്ഥലത്ത് മീറ്റിംഗ് അറേഞ്ച് ചെയ്യാമെന്ന് പറ..” അര്‍ജ്ജുന്‍ പറഞ്ഞു.
“അര്‍ജ്ജുന്‍..കബീറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനും മുന്‍പ്, മറ്റൊന്ന് നമ്മള്‍ ചെയ്യണം. നമ്മുടെ ശനിദശ തുടങ്ങുന്നത് എന്നുമുതലാണ് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” സ്റ്റാന്‍ലി മറ്റൊരു പെഗ് ഒഴിക്കുന്നതിനിടെ ചോദിച്ചു.
“ഉണ്ട്..നല്ല ഓര്‍മ്മയുണ്ട്..” അര്‍ജ്ജുന്‍ പല്ലുകള്‍ ഞെരിച്ചു.
“അതെ..നമുക്കത് മറക്കാന്‍ പറ്റിലല്ലോ..ആ നായിന്റെ മോന്‍ കൊച്ചിയില്‍ കാലുകുത്തിയത് മുതലാണ് നമ്മള്‍ പരാജയം അടിക്കടി രുചിക്കാന്‍ തുടങ്ങിയത്” മാലിക്കാണ് അത് പറഞ്ഞത്.