“ഗുഡ്നൈറ്റ് മോളൂ…” ഒരു കണ്ണിറുക്കി കള്ളച്ചിരി ചിരിച്ച ശേഷം ആന്റി മുറിയുടെ വാതിൽ തുറന്നു. അപ്പോഴും ആന്റിയുടെ മറ്റേ കൈ അമ്മയുടെ അരക്കെട്ടിലാണെന്നത് ഞാൻശ്രദ്ധിച്ചിരുന്നു. തന്നെ നോക്കി ഗുഡ്നൈറ്റ് പറയുമ്പോൾ അമ്മയുടെ നാവ് കുഴയുന്നുണ്ടായിരുന്നു… മദ്യലഹരിയിൽ രണ്ടുപേരും ആടുന്നുണ്ടായിരുന്നു. വാതിൽ കൊട്ടിയടയുമ്പോൾ അമ്മയുടെ ചുണ്ടുകൾ ലെനയുടെ ചുണ്ടുകളാൽ കൊരുത്തിരിക്കുന്നത് ഞാനൊരു മിന്നായം കണക്കെ കണ്ടു. “കള്ള്കുടിച്ച് കൂത്താടുന്നതും അഴിഞ്ഞാടുന്നതുമൊക്കെസ്വന്തം മകളുടെ മുന്നിൽ വെച്ചാണെന്നുള്ള ബോധം പോലുമില്ല.. ഈ അച്ഛൻ ഇത് വല്ലതുമൊക്കെ അറിയുന്നുണ്ടോ ആവോ…” സ്വയം പിറുപിറുത്തുകൊണ്ട് തൊട്ടപ്പുറമുള്ള എൻ്റെ മുറിയെ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ നടന്നു…. സത്യം പറഞ്ഞാൽ എന്തോ അജ്ഞാത കാരണത്താൽ അമ്മയോടെതിനേക്കാൾ എനിക്കപ്പോൾ വെറുപ്പ് തോന്നിയത് അച്ഛനോടായിരുന്നു…!
രഞ്ജിത്ത് സാർ നിർദേശിച്ച പോലെ രാവിലെ അഞ്ചമണിയായപ്പോൾ തന്നെ ഞാൻ റെഡിയായി ഹോട്ടൽ റിസപ്ഷനിൽ വന്ന് നിന്നിരുന്നു. എല്ലാവരും എത്തിച്ചേരുമ്പോഴേക്കും പിന്നെയും അല്പം വൈകി. ഉറക്കച്ചടവാണോ അതോ ഹാങ്ഓവറാണോ എന്നറിയില്ല ഒരു ക്ഷീണം അമ്മയുടെയും ലെനയാന്റിയുടെയും മുഖത്ത് പ്രകടമായിരുന്നു. ഞാനവരെ മൈന്റ് ചെയ്യാൻ പോയില്ല.
കന്യാകുമാരിയാണ് അവസാനദിവസമായ ഇന്നത്തെ ലൊക്കേഷന്. ഏകദേശം നാല് മണിക്കൂറെങ്കിലും യാത്ര ചെയ്യണമെന്നറിഞ്ഞപ്പോൾ ചെറിയൊരു മുഷിവ് തോന്നാതിരുന്നില്ല.. എങ്കിലും ആ അത്യാഢംബര ബസ്സിലെ സൗകര്യവും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാൽ ഇഷ്ടംപോലെ വിശ്രമ സമയവുമുണ്ടെന്നറിഞ്ഞപ്പോൾ അല്പം മനസ്സമാധാനമായി.