അന്ന് വൈകുന്നേരം വരെയും വിനുവിന് ഒരുപാട് ജോലികള്‍ ഉണ്ടായിരുന്നു ആലീസ് പറഞ്ഞതനുസരിച്ച് വര്‍ക്കിച്ചന്‍ വിനുവിന് രണ്ടു തുണി മില്ലിന്റെ പൂര്‍ണ ചുമതല ഏല്‍പ്പിച്ചു…അതില്‍ നിന്നും കിട്ടുന്ന വരുമാനം അതെത്ര തന്നെ ആയാലും എടുത്തു അവനോടു സ്വന്തമായി ബിസ്സിനെസ് തുടങ്ങിക്കൊള്ളാനും അതില്‍ നിനും കിട്ടുന്ന ലാഭം കൊണ്ട് ഇപ്പോളത്തെ ബിസിനെസില്‍ നിന്നെടുക്കുന്ന പൈസ പറ്റുന്ന സമയം തിരിച്ചടക്കാനും വര്‍ക്കിച്ചന്‍ അവനോടു പറഞ്ഞു..
ചുരുക്കി പറഞ്ഞാല്‍ ആരുടേം അവുദാര്യമില്ല എല്ലാം തന്‍റെ അദ്വാനം എന്നത് അവനെ ആശ്വാസവും സന്തോഷവും നല്‍കി…ആലീസിനോടുള്ള വിശ്വാസവും കടപ്പാടും വിനുവിന്‍റെ മനസില്‍ ഒരുപാട് വളര്‍ന്നു വന്നു…ആരാലും തകര്‍ക്കപ്പെടാന്‍ കഴിയാതെ..
രാത്രി അവന്‍ ബംഗ്ലാവിലേക്ക് പോയില്ല ഒന്നാമതെ വൈകി…വീട്ടിലേക്കു തിരക്കിട്ട് നടന്നുപോകുംബോഴാണ് തനിക്കു നേരെ കാണാന്‍ എന്ന രീതിയില്‍ ഒരു ചൂട്ടു വെളിച്ചം വിനു കണ്ടത്…വിനു അതിനു നേരേ നടന്നു…അടുത്ത് ചെന്നപ്പോള്‍ അനിത ആയിരുന്നു….വീട്ടു വേഷത്തില്‍ തന്നെ ആണ് അവള്‍…ആ പൂക്കള്‍ ഉള്ള നൈറ്റി തന്നെ …
അവള്‍ കണ്ടപ്പോള്‍ വിനുവിന്‍റെ കണ്ണ് വിടര്‍ന്നു ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു,മുഖം സ്നേഹം കൊണ്ട് നിറഞ്ഞു..മനസു പ്രണയം കൊണ്ട് തുളുമ്പി…
“എന്താ ഇങ്ങനെ നോക്കാന്‍”
“ഹേ ഒന്നുമില്ലാടോ…നീ എന്താ ഇവിടെ ഇങ്ങനെ നില്‍ക്കുനെ..എന്തിനാ എന്നെ വിളിച്ചേ..”
“എവിടെ ആരുന്നു ഇത്രേം നേരം..ഞാന്‍ എത്ര സമയമായി ഇവിടെ വന്നു നില്‍ക്കുന്നു..”
“ഇച്ചിരി പണി കൂടുതല്‍ ഉണ്ടാരുന്നു ഇന്ന് പറയാന്‍ കൂടെ ഒരു സന്തോഷ വാര്‍ത്തയും”
“ആഹ അതെന്താ”
വിനു ആലീസ് അവനു നല്‍കിയ ഒഫ്ഫറിനെ കുറിച്ച് അനിതയോട് പറഞ്ഞു..മനസില്‍ ചതിയുടെ കളം മണത്തെങ്കിലും പക്ഷെ അനിത മുഖത്ത് കപട സന്തോഷം അണിഞ്ഞു…