ഉണ്ട ചോറിനുള്ള നന്ദി
Unda Chorinu Nanni | Author : Ahmed
ശരീരത്തിൽ ഉപ്പിട്ട് തിളപ്പിച്ച വെള്ളം വീണപ്പോൾ ഉള്ള നീറ്റലുകൊണ്ടാണ് ഫർഷാദ് കണ്ണ് തുറന്നത് ഇന്നലെ രാത്രിയിലെ മർദ്ദനങ്ങൾ നിമിത്തം ശരീരത്തിൽ പെരുവിരൽ മുതൽ മുടിവരെ മുറിവുകൾ ആണ് ശരീരം മൊത്തം നീരുവെച്ചിരിക്കുന്നു മുറിവുകളിൽ ഉപ്പുവെള്ളം തട്ടി പുകയുകയാണ് കൈ ഭിത്തിയിൽ പിടിച്ചു എഴുന്നേൽക്കാൻ നോക്കി പക്ഷെ ഉള്ളം കൈയിലെ മുറിവുകൾ കാരണം അതത്ര എളുപ്പമല്ല എന്ന് ഫർഷാദ് പെട്ടന്ന് തിരിച്ചറിഞ്ഞു
ഇന്നലത്തെ പുതിയ മര്ധനാരീതിയാണ് ബ്ലേഡുകൾ കൊണ്ട് ഉള്ളം കയ്യിലും കാൽവേള്ളയിലും പോറൽ ഏൽപ്പിക്കുക എന്നുള്ളത്
കൈ ഭിത്തിയിൽ പിടിച്ചു ഒന്നാഞ്ഞു നോക്കി ഇല്ല ശരീരം മുഴുവൻ ചുട്ടുപൊള്ളുകയാണ് അത്രയ്ക്കുണ്ടായിരുന്നു ഇന്നലത്തെ സൽക്കാരം ശരീരം മുഴുവൻ നീരാണ് ചെറുവിരൽ പോലും അനക്കാൻ പറ്റാത്ത വിധം എല്ലായിടത്തും നീര് കല്ലിചിരിക്കുന്നു പക്ഷെ എണീറ്റെ പറ്റു സമയം രാവിലെ 4മണിയായി ഇനിയും നിവർന്നു നിന്നില്ലെങ്കിലും എനിക്കുന്നവരെ ചട്ടയ്ക്കടിയാണ് അതും നിവർന്നു നിൽക്കുന്നവരെ തുടരുകയും ചെയ്യും ഇനി അവർ പുടിചെഴുനെല്പിച്ചാൽ പിന്നെ അന്ന് പച്ചവെള്ളമില്ല പകരം അന്നുമുഴുവൻ കയ്യിൽ കയർകെട്ടി കാലു നിലത്തു കുത്താത്ത രീതിയിൽ രാത്രിവരെ കെട്ടിത്തൂക്കും