ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
സച്ചിൻ ;”എല്ലാം ഓക്കേ…പെണ്ണും പിള്ള ബോധം കെട്ടു ഉറങ്ങുന്നുണ്ട് “
സച്ചിൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .
അർജുൻ ;”എന്തായെടാ ?”
അർജുൻ എന്നെ നോക്കി ചോദിച്ചു. എല്ലാം ഓക്കേ ആണെന്ന് ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു . അവൻ സമാധാനത്തോടെ ഒരു നെടുവീർപ്പിട്ടു .
ഞാൻ ;”എന്ന ഞങ്ങള് പോന്നോട്ടെ “
സച്ചിൻ ;”ആ എളുപ്പം പോരെ “
സച്ചിൻ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു. ഞാനും അർജുനും അപ്പോൾ തന്നെ കാറും എടുത്തു റൂം വെക്കേറ്റ് ചെയ്തിറങ്ങി .
ഒരു അരമണിക്കൂറിനുള്ളിൽ ഞങ്ങൾ എസ്റ്റേറ്റിലെത്തി . സച്ചിൻ ഞങ്ങളെ കാത്തു അവിടെ ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു .വിജനമായ വഴിയും മൂടൽ മഞ്ഞും മൊത്തത്തിൽ ഒരു ഭീകര അന്തരീക്ഷം !
ഞങ്ങൾ കാറിൽ നിന്നിറങ്ങി.
അർജുൻ ;”ഡാ കുഴപ്പം ഒന്നുമില്ലലോ ?”