ഹാരിസ് അതും വാങ്ങി വീട്ടിലേക്കു പോയി ആദ്യം അവർ സമ്മതിച്ചില്ലെങ്കിലും സത്യം അറിഞ്ഞതോടെ അവരും ok ആയി പക്ഷെ നാട്ടുകാർ തെണ്ടികൾ അതൊക്കെ വളച്ചൊടിച്ചു ഞാനും ഇക്കയുടെ കൂടെ കള്ളക്കടത്തിന് പോയെന്നും ആരോടും പറയാതിരിക്കാൻ എനിക്ക് നൽകിയ പരിധോഷികം ആണ് ആ പണം എന്നും അവർ പറഞ്ഞു പരത്തി
അതുകൊണ്ടതായി ഹാരിസ് ഈ 30ആം വയസ്സിലും ഇങ്ങനെ നിൽക്കുന്നു പിന്നെ പെങ്ങളുടെ കല്യാണം അങ്ങനെ നടന്നു അനിയന്റെ കല്യാണം ഹാരിസ് മുന്നിൽ നിന്ന് നടത്തിയതാണ് ഹാരിസിന് വന്ന ആലോചന ആയിരുന്നു അതു എന്റെ സുഹൃത്തിന്റെ പെങ്ങളെ ആയിരുന്നു അതു പക്ഷെ സ്വന്തം പെങ്ങളെ പോലെ കണ്ടവാളേ എങ്ങനെ ഞാൻ ഭാര്യ ആയി കാണും പക്ഷെ സുഹൃത്തിനു അതിൽ ഭയകര താല്പര്യം പിന്നെ പെൺകുട്ടിക്ക് ഹാരിസിനെകാൽ വളരെ പ്രായം കുറവും പക്ഷെ അവനു എന്റെ ന്യായങ്ങൾ ഒന്നും പകമായില്ല അവന്റെ കുടുംബം അത്ര സാമ്പത്തികമായി വലിയവർ അല്ല ഹാരിസ് അതുകൊണ്ടാണ് അവളെ വിവാഹം കഴിക്കാത്തത് എന്ന് ആണ് അവസാനം അവൻ പറയാതെ പറഞ്ഞത് എന്ന് മനസിലാക്കിയ അപ്പൊ തന്നെ ഹാരിസ് അവൻറ്റെ അനിയന് വേണ്ടി അവളെ ആലോചിച്ചു പിന്നെ പെട്ടന്ന് തന്നെ അവരുടെ കല്യാണവുമായി അങ്ങനെ എനിക്ക് ഒരു പെങ്ങളും കൂടി ആയി
അവൾ ഇപ്പൊ ഗർഭിണി ആണ് പിന്നെ ഹാരിസിന് പല ആലോചനകൾ വന്നെങ്കിലും നാട്ടുകാരുടെ മിടുക്കു കൊണ്ടു എല്ലാംതന്നെ മുടങ്ങി
ഇനി ഇപ്പൊ കഥയിൽ നിന്നും തിരിച്ചു വരാം
60കിലോമീറ്റർ സ്പീഡിൽ ആണ് ഹാരിസിന്റെ ബെൻസ് സഞ്ചരിക്കുന്നത് ഡ്രൈവിങ്ങിൽ ഹാരിസിന്റെ നിബന്ധനകൾ വലുതാണ് പരമാവധി ഇടതുഭാഗം ചേർന്ന് ഓടിക്കും 80കിലോമീറ്റർ കൂടുതൽ സ്പീഡിൽ ഓടിക്കില്ല അല്ലെങ്കിൽ വല്ല എമർജൻസി ആവണം
പിന്നെ പരമാവധി ട്രാഫിക്ക് നിയമം പാലിക്കും തന്റെ തെറ്റിച്ചുകൊണ്ട് ആർക്കെങ്കിലും വല്ല അപാകടവും പറ്റിയാൽ അതു ഹാരിസിന് തീരാവേദനയാവും എന്ന് ഹാരിസിന് തന്നെ അറിയാവുന്നത് കൊണ്ടുതന്നെ ഹാരിസ് ഡ്രൈവിംഗ് വിഷയത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു അതുപോലെ തന്നെ വാഹനം നന്നായി സ്വന്തം കുഞ്ഞിനെപോലെ കൊണ്ടുനടക്കും
ഇനി ഇപ്പൊ നമുക്ക് കുറച്ച് മുനോട്ടുപോകാം അതായത് ഹാരിസ് സഞ്ചരിക്കുന്ന അതേവഴിയിൽ നിന്നും ഒരു 10കിലോമീറ്റർ മുൻപിലേക്ക്
അവിടെ വഴിയരികിൽ ബ്രേക്ക്‌ടൗൺ ആയികിടക്കുകയാണ് ഒരു ഇന്നോവ കാർ ടാക്സി ഓട്ടത്തിന് ചെന്നൈയിലേക്ക് വന്നതാണ്