മം
അന്നേ ഞാൻ ഇനി വാവേ എന്ന് വിളിക്കട്ടെ
ഇക്കാക്ക് ഇഷ്ടമുള്ളത് വിളിചോ
അല്ല നമ്മുടെ മക്കൾ എവിടെ
ഒരു തായേ കിടന്നു കദീജന്റെ കൂടെ
നീയല്ലേ പറഞ്ഞേ ഒരെന്നും അന്റെ കൂടെയാണ് കിടക്കാറ് എന്ന്
അതു ഇന്നു ആയതുകൊണ്ട് അവരെ അവിടെ കിടത്താൻ എളാമ്മ ഒക്കെ പറഞ്ഞപ്പോ
ഇന്നത്തെ ദിവസത്തിന് എന്താ പ്രത്യേകത ഒന്നുമില്ല നമ്മുടെ മക്കളെ കൂടാതെ നമുക്കൊരു സന്തോഷവും വേണ്ട അങ്ങനെ മാറ്റിനിർത്തപ്പെടേണ്ടവർ അല്ല എന്റെ കുട്ടികൾ
ഫാത്തിമ ഇതൊക്കെ കേട്ടു ഹാരിസിന്റെ നെഞ്ചിൽ പൊട്ടികരഞ്ഞു
അന്നുവരെ പടച്ചോൻ തനിക്കു തന്ന സങ്കടം ഒക്കെ ഇങ്ങനെ ഒരു സന്തോഷത്തിനാണെന്നു അവൾക്കു തോന്നിപോയി
അവൾ അവന്റെ നെഞ്ചിൽ നിന്നും ഉയർന്നു മക്കളെ എടുക്കാൻ തയേക്കുപോയി
അവരുടെ ജീവിതം ഇവിടെ തുടങ്ങുന്നു
ഫാത്തിമക്ക് ഭർത്താവായി
പെങ്ങള്മാര്ക്ക് ഏട്ടനായി
മക്കൾക്ക് ഉപ്പയായി
ഹാരിസ് അഹമ്മദ് മനസ്സുകൊണ്ട് മാറികഴിഞ്ഞു
ശുഭം
സ്നേഹത്തോടെ അഹമ്മദ്