തനിക്ക് ഈ രാത്രി വേറൊന്നും കിട്ടിയില്ല
ഞാൻ പറഞ്ഞതാ അവരോടു ഇതൊന്നു ഇക്കാക്ക് ഇഷ്ടമല്ലെന്നും പക്ഷെ അവരു സമ്മതിച്ചില്ല
എന്തായാലും താൻ ആ അലമാരയിൽ നിന്നും ഏതെങ്കിലും നൈറ്റ് ഡ്രസ്സ് എടുത്തിട്ടോ അല്ലാണ്ട് ഇമ്മാതിരി കോപ്രായങ്ങൾ ഒന്നും എനിക്ക് അത്ര ഇഷ്ടമല്ല
സോറി ഇക്ക
ഇന്നത്തേയ്ക്കു ക്ഷമിച്ചിരിക്കുന്നു ഹാരിസ് ചിരിച്ചുകൊണ്ടു പറഞ്ഞു
ഫാത്തിമ തയെക്കു തന്നെ നോക്കി ഇരിക്കാന്
തായതു ഞാൻ കാണാത്ത വല്ലതും താൻ കാണുന്നുടോ അല്ല കുറെ നേരമായി നോക്കുന്നു അതോണ്ട് ചോദിച്ചതാ
അവൾ മുഖം ഉയർത്താതെ ആയപ്പോൾ ഹാരിസ് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി അപ്പോഴാണ് അവളുടെ കണ്ണുകൾ നെന്ജതിരിക്കുന്നത് ഹാരിസ് കാണുന്നത്
തനിക്കു എന്തുപറ്റി സുഖമില്ലേ അതോ എല്ലാരും നിർബന്ധിച്ചു ഈ കല്യാണം നടത്തിയതാണോ
അവൾ പെട്ടെന്ന് കരഞ്ഞുകൊണ്ട് ഹാരിസിന്റെ നെഞ്ചിലേക്ക് വീണു
ഹാരിസ് അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു എന്താ ഫാത്തി നിന്റെ പ്രശ്നം എന്നോട് പറ
ഇക്ക ഇങ്ങളെ എനിക്ക് പടച്ചോൻ തന്നതോർത്തു കരഞ്ഞുപോയതാ ഇക്കയുടെ കല്യാണാലോചന കദീജക്ക് വന്നപ്പോ ഞാൻ കരുതി പണക്കൊഴുപ്പിൽ നടക്കുന്ന ഒരുത്തൻ വിവാഹം കഴിക്കാൻ കൊച്ചുപെണ്കുട്ടികളെ തേടി വന്നതാണ് എന്നാണ് എന്റെ ആദ്യ വിവാഹം എന്നെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നതായിരിക്കും സത്യം പക്ഷെ അന്ന് ഇക്കയോടൊപ്പം ഞങ്ങൾ യത്ര ചെയ്ത അന്നുമുതൽ ഞാൻ സ്നേഹിച്ചുപോയി ഇക്കയെ ഞങ്ങൾ 5പെൺകുട്ടികൾ കൂടെ ഉണ്ടായിട്ടും ഒന്നു കണ്ണുകൊണ്ടുപോലും ഞങ്ങളെ കൊത്തിവലിക്കാത്ത നന്നായി കെയർ ചെയ്യുന്ന സ്ട്രീകളോട് മാന്യമായി പെരുമാറുന്ന എനിക്ക് ഒരിക്കലും പരിചയമില്ലാത്ത പുരുഷസ്വഭാവ ഇക്കയൽ കണ്ടപ്പോ അന്നുമുതൽ ഞാൻ ഇക്കയെ മനസ്സിൽ കൊണ്ടുനടന്നു പിന്നെ ഫ്രണ്ടിനോട് എല്ലാരും കുറഞ്ഞവളായി കണ്ട എന്നെ വലിയവളാക്കി സംസാരിച്ചപ്പോ അർഹത ഇല്ലാഞ്ഞിട്ടുകൂടി ഞാൻ ഇക്കയെ ആഗ്രഹിച്ചു എന്റെ ഉമ്മ പോയതിനു ശേഷം ആരും എനിക്ക് വേണ്ടി സംസാരിച്ചിട്ടില്ല ആ എനിക്ക് ഇക്ക അന്ന് എനിക്ക് വേണ്ടി സംസാരിച്ചപ്പോഞാൻ ഇക്കയെ ആശിച്ചുപോയി ഇക്ക അയാളോട് പറഞ്ഞപോലെ എന്നെ പെണ്ണുചോദിക്കാൻ വരട്ടെ എന്ന് ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു പടച്ചോൻ വലിയവൻ എന്റെ പ്രാർത്ഥന കേട്ടു ഇക്കയെ എനിക്ക് തന്നെ തന്നു
ഞാൻ അങ്ങനെ അവളെയും കെട്ടിപിടിച്ചു അങ്ങനെ നിന്നു
ഫാത്തി