കുറച്ചുകൂടി നടന്നപ്പോള്‍ പുകമഞ്ഞിന്റെ ഇടയിലൂടെ അവളുടെ വീട്ടിലെ വെളിച്ചം അവന്‍ കണ്ടു…മുറ്റത്തുള്ള ചെറിയ ബള്‍ബ് ഇപ്പോളും പ്രകാശിതമാണ് ..അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ..ഇനി ഇല്ലെങ്കില്‍ എന്നെ കണ്ടാല്‍ അവള്‍ ഒച്ചയുണ്ടാക്കോ…നാട്ടുക്കാര്‍ ഓടി കൂടിയാല്‍ എന്ത് പറയും,…ദൈവമേ …ചുവടൊന്നു നിര്‍ത്തി അവന്‍ ആലോചിച്ചു…പോകണോ വേണ്ടയോ..
പാതി വഴിയെത്തി ഇനി എന്തായാലും മുന്നോട്ടു നടക്കുക തന്നെ ..അവളെ കണാതെ ഇനി ഉറക്കം എന്തായാലും വരില്ല…തന്നെക്കാള്‍ മൂന്നോ നാലോ വയസു എന്തായാലും അവള്‍ക്കു കൂടുതല്‍ കാണില്ലേ…കാണും…അവളൊരു ഭാര്യയാണ്..പൊട്ടന്‍ കുട്ടന്‍റെ അല്ലെ…അമ്മയാണ്…അത് ഞാന്‍ അങ്ങ് സഹിച്ചു…അവന്‍ ഇനി എന്നായാലും തിരികെ വരാന്‍ പോണില്ല….ആ രഹസ്യം തനിക്കറിയാം…അവള്‍ തന്റെതാണ് തന്റേതു മാത്രം…
അവന്‍റെ മനസിലെ ചോദ്യങ്ങളെ ഓരോന്നിനും ഇങ്ങനുള്ള ഓരോ ഉത്തരങ്ങള്‍ കൊണ്ട് സാദൂകരിച്ചു നടന്നപ്പോള്‍ അവളുടെ വീടിന്‍റെ പിന്‍വശം എത്തിയത് അവന്‍ അറിഞ്ഞതേയില്ല…വീര ശൂര പരാക്രമിയായ വിനുവിനു അവളുടെ വീടിന്‍റെ അടുത്തെത്തിയപ്പോള്‍ പക്ഷെ മുട്ട് വിറക്കാന്‍ തുടങ്ങിയത് ഏതൊരു കാമുകനിലും ഉണ്ടാകുന്ന ഒന്നുമാത്രം…
അവള്‍ ഏതു മുറിയിലാകും കിടന്നുറങ്ങുക..പിന്നെ ഈ വീട്ടില്‍ അതിനുമാത്രം മുറിയുണ്ടല്ലോ…ആകെ ഒരു മുറിയും വരാന്തയും ചെറിയൊരു അടുക്കളയും ഉള്ള കൊച്ചു കുടിലാണ് അത് …കുട്ടന്‍റെ അമ്മ ഉണ്ടാകിലെ ഇവിടെ അതിനു ഇപ്പോള്‍ ഭ്രാന്താന്ന കേട്ടെ…അവരും ഇവളും ഒരുമിചായിരിക്കുമോ ഇനി കിടന്നുറങ്ങുന്നത്..ഹേ അങ്ങനെ വരാന്‍ വഴി ഇല്ല…
വീടിന്‍റെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി..അടുത്ത് അല്‍പ്പം മാറിയാണ് ഇനി ഉള്ള രണ്ടു വീടുകള്‍…അതില്‍ ഒന്നില്‍ ആളുണ്ട് മറ്റേതു കഴിഞ്ഞ കുറച്ചു കാലമായി പൂട്ടി കിടക്കുകയാണ്…മുറ്റത്തെ ബള്‍ബിന്റെ വെളിച്ചം വല്ലാണ്ട് അലോസരമുണ്ടാക്കുന്നു…ആരെങ്കിലും വന്നാല്‍ പിന്‍വശം ആണെങ്കിലും തന്നെ കാണാന്‍ പറ്റും പക്ഷെ ഈ മരം കോച്ചുന്ന തണുപ്പില്‍ നിന്നെ പോലുള്ള വട്ടന്മാര്‍ അല്ലാതെ ആരെങ്കിലും പുരത്തിറങ്ങി നടക്കോ..
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by