വിനുവിന്‍റെ നെഞ്ചില്‍ പതിയെ കൈ മടക്കി പല തവണ ഇടിച്ചുകൊണ്ട് അവന്‍റെ ഷര്‍ട്ട് കോളറില്‍ പിടിച്ചുലച്ചു കൊണ്ട് അനിത അത് ചോദിക്കുമ്പോള്‍ അനങ്ങാതെ നില്‍ക്കാന്‍ മാത്രമേ വിനുവിന് കഴിഞ്ഞുള്ളൂ…
മുന്നില്‍ നടക്കുന്നത് ഒന്നും തന്നെ അവനു മനസിലായില്ല…അനിത അത് പറഞ്ഞുകൊണ്ട് ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു…അതുവരെ അനുഭവിക്കാത്ത തരത്തില്‍ ഉള്ള കുളിര് അനുഭവപ്പെട്ടു ആ നിമിഷം വിനുവിന്…അവളുടെ ശരീരത്തിന്‍റെ ചൂട് അവന്‍റെ നെഞ്ചിലേക്ക് പടരുന്നത് അവനറിഞ്ഞു…
അവന്‍റെ കണ്ണുകള്‍ നിറഞ്ഞു…ആ നിമിഷത്തെ വിശ്വസിക്കാന്‍ അവന്‍ ഏറെ പണിപ്പെട്ടു…
“എന്നെ വിട്ടിട്ടു ഇനി ഇങ്ങനെ പോകല്ലേ വിനു…എനിക്ക് സഹിക്കാന്‍ കഴിയില്ല നിന്നെ കാണാത്ത നിമിഷങ്ങള്‍”
നെഞ്ചില്‍ ചാരി കിടന്നുക്കൊണ്ട് കരഞ്ഞു അനിത അത് പറയുമ്പോള്‍ അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് വിനു പറഞ്ഞു..
“ഇല്ലെടി പെണ്ണെ നിന്നെ വിട്ടു ഇനി ഒരു നിമിഷം പോലും ജീവിതത്തില്‍ ഞാന്‍ മാറി നില്‍ക്കില്ല …”
അത് പറഞ്ഞുകൊണ്ട് അവന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു…അല്‍പ്പം നാണവും കണ്ണീരിന്‍റെ അകമ്പടിയും കൂടെ ആയപ്പോള്‍ അനിതയുടെ മുഖം വീണ്ടും ചുവന്നു തുടുത്തു …വിനു അനിതയുടെ മുഖം കൈകളില്‍ കോരി എടുത്തു,…അവള്‍ നാണത്താല്‍ മുഖം കുനിച്ചു
“ഇതെന്ന ഇപ്പൊ”
അത് പറഞ്ഞുമുഴുവിക്കും മുന്നേ വിനിവിനെ തടഞ്ഞുകൊണ്ട് അനിത പറഞു
“ഒന്നും ചോദിക്കണ്ട എന്നോട്…”
“ഉം”
“വിനു”
“പറ”
“വിശ്വസിക്കാവോ എനിക്ക് നിന്നെ “
“എന്‍റെ ജീവനോളം”
“പേടിയാണ് വിനു എനിക്ക് ഈ ലോകത്തെ..ഓര്മ വച്ച കാലം മുതലേ ഉറങ്ങീട്ടില്ല മനസമാദാനത്തോടെ ഞാന്‍ ഒരു ദിവസം പോലും ഞാന്‍ “
“ഇനി നിനക്ക് കത്തിയും കടാരയും കൈയില്‍ വക്കാതെ ഉറങ്ങാം …ദൈര്യമായി..നിന്‍റെ ഉറക്കത്തിനു എന്‍റെ കാവലുണ്ടാകും”
“വിനു…ഞാന്‍ ശിവനെ”
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by