“ചാവേടാ..ചാവ്…പെണ്ണിന്‍റെ ശരീരം അവളുടെ അനുവാദം ഇല്ലാതെ തോടുന്നവന്റെ എല്ലാം ഗതി ഇതാണ്…പെണ്ണിനാടാ ആണിനെക്കാള്‍ ശക്തി….ആ പരമശിവന്‍ പോലും പൂര്‍ത്തിയാകണമെങ്കില്‍ ശക്തിയായി പാര്‍വതി കൂടെ വേണം”
അത് പറഞ്ഞു ഒന്നുകൂടി വെട്ടിയപ്പോള്‍ ശിവന്‍ ഇഹലോകം വെടിഞ്ഞു…ചോര അവളുടെ മുഖത്തേക്ക് തെറിച്ചു വീണു കവിളില്‍ തെറിച്ച ചോര തുള്ളികള്‍ തുടക്കാതെ അവള്‍ നിന്നു..പാറി പറന്നു കൊണ്ട് മുടിയിഴകള്‍ കാറ്റില്‍ ആടിയുലഞ്ഞു….കണ്ണുകള്‍ ചുവന്നു തുടിച്ചു….കൈയിലെ അരിവാള്‍ മേലോട്ട് ഉയര്‍ത്തിക്കൊണ്ടു അവള്‍ അവന്‍റെ നെഞ്ചില്‍ കാലു ചവിട്ടി പിടിച്ചു കൊണ്ട് നിന്നപ്പോള്‍ പുരാണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു ….
അനിത പറഞ്ഞു തീരുമ്പോള്‍ വിനുവിന്‍റെ മുഖം മുഴുവന്‍ ഭീതി നിറഞ്ഞിരുന്നു…അവന്‍ അനിതയെ അന്തം വിട്ടു നോക്കി…ഇങ്ങനെ ഒക്കെ ചെയ്യാന്‍ ഇവള്‍ക്ക് കഴിയുമെന്ന് ഇവളെ കണ്ടാല്‍ ആരെങ്കിലും പറയുമോ…വല്ലാത്ത ഒരു മുഖഭാവത്തോടെ തന്നെ നോക്കുന്ന വിനുവിന്‍റെ കണ്ണുകളില്‍ അനിത സസൂക്ഷമം നോക്കി…
“ഇപ്പൊ മനസിലായല്ലോ എല്ലാം…ഇതൊക്ക നീ ആരോട് തന്നെ പറഞ്ഞാലും എനിക്ക് കുഴപ്പമില്ല…കാരണം നിനക്ക് തെളിയിക്കാന്‍ തെളിവുകള്‍ ഒന്നും തന്നെ ഇല്ല…പിന്നെ നിനക്ക് പ്രേമിച്ചു രമിച്ചു രസിച്ചു നടക്കാന്‍ പറ്റിയ പെണ്ണല്ല ഞാന്‍ എന്ന് മനസിലായല്ലോ…എന്‍റെ മോള്‍ക്ക് വേണ്ടി ആണ് ഞാന്‍ ജീവിക്കുന്നത്..അവള്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ എന്തിനും ഞാന്‍ ഒരുക്കമാണ്…അതുകൊണ്ട് ഇനി എന്‍റെ മുന്നില്‍ ഈ പേരും പറഞ്ഞു വന്നേക്കരുത്.”
വാളിനേക്കാള്‍ മൂര്‍ച്ച ഏറിയതായിരുന്നു അനിതയുടെ വാക്കുകള്‍..വിനുവിന്‍റെ മനസു പിടിച്ചു…അവളുടെ കൈയിലെ അരിവാളിലേക്ക് അവന്‍ ഒന്നുകൂടെ നോക്കി..
“അനിത നീ പറഞ്ഞതൊക്കെ ഒരു പെണ്ണിന്‍റെ മാനം സംരക്ഷിക്കാന്‍ അവള്‍ക് ചെയ്യേണ്ട വന്ന ഒന്നാണ്..പക്ഷെ ആണൊരുത്തന്‍ നിന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ കുപ്പി വളകള്‍ ധരിക്കേണ്ട ഈ കൈകളില്‍ നിനക്ക് അരിവാള്‍ സ്വയം സംരക്ഷണത്തിനായി പിടിക്കേണ്ടി വരില്ലായിരുന്നു…നിന്നോടുള്ള എന്‍റെ സ്നേഹം അതിനു പക്ഷെ ഒരിക്കലും മാറ്റം സംഭവിക്കില്ല…നീ എന്നെ അംഗീകരിക്കില്ല എന്ന് എനിക്കറിയാം…പക്ഷെ നീ ആണ് എനിക്ക് ഇപ്പൊ എല്ലാം അനിത…നിന്‍റെ സ്നേഹം അത് ലഭിക്കാന്‍ എത്ര ജന്മം വരെയും ഞാന്‍ കാത്തിരിക്കാം….”
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by