അനുവാദത്തിനായി 5 [അച്ചു രാജ്]

Posted by

അവന്‍റെ വാക്കുകള്‍ എല്ലാം കേട്ടുകൊണ്ട് കണ്ണുകള്‍ തുറന്നു പിടിച്ചു അവന്‍റെ തോളില്‍ തല വച്ചു കൊണ്ട് അവന്‍ കാണില്ല എന്ന ഉറപ്പോടെ അവള്‍ മുഖം വെറുപ്പിന്റെയും ദേഷ്യത്തിന്റെയും വിവര്‍ണങ്ങള്‍ നിറച്ചു…അകലെ നിന്നും ശിവതാന്ധവത്തിന്റെ നേര്‍ത്ത താളങ്ങള്‍ കേള്‍ക്കുന്നില്ലേ….
അവനെ പതിയെ അകത്തി മാറ്റി അവള്‍ ആ മണ്ണിലേക്ക് അവനെ കിടത്തി…മലര്‍ന്നു കിടന്ന അവന്‍റെ മുകള്‍ ഭാഗം നഗനമായിരുന്നു…
വന്യമായ നോട്ടം അവളുടെ കണ്ണുകളില്‍ നിറഞ്ഞപ്പോള്‍ കാമം തുടിച്ചു അവന്‍റെ മനസു പൊട്ടി പോകുമെന്ന് ശിവന് തോന്നി….അവള്‍ നാവ് ഒരു വശത്തുകൂടെ പുറത്തേക്കു കടിച്ചു പിടിച്ചുകൊണ്ടു അവന്‍റെ നെഞ്ചില്‍ കൈ കൊണ്ട് ഉരഞ്ഞു…അവന്‍ കണ്ണുകള്‍ അടച്ചു പുളകിതനായി…അവന്‍റെ നെഞ്ചിലേക്ക് അവന്‍ അവളെ വലിച്ചിട്ടു….അവള്‍ നെഞ്ചില്‍ വീണപ്പോള്‍ മുകളിലേക്ക് വീണ മുടി അവന്‍റെ മുഖം മറച്ചു…അതിനെ അവന്‍ വലിച്ചു ശ്വസിച്ചു…
അവള്‍ എണീട്ടുകൊണ്ട് അവന്‍റെ നെഞ്ചിലൂടെ ഒരു കൈകൊണ്ടു തഴുകി കൊണ്ട് മറു കൈകള്‍ കൊണ്ട് അവന്‍റെ കണ്ണടച്ചു പിടിച്ചു..അവന്‍ കണ്ണ് തുറന്നു എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍ അവന്‍റെ കറുത്ത് തടിച്ച ചുണ്ടില്‍ വിരല്‍ വച്ചുകൊണ്ട് അവള്‍ അരുത് എന്ന് തലയാട്ടി കണ്ണുകള്‍ അടക്കാന്‍ അവനോടു കണ്ണുകള്‍ കൊണ്ട് പറഞ്ഞു…അവളുടെ ഇടുപ്പില്‍ വീണ്ടും പിടിച്ചു കൊണ്ട് അവന്‍ കണ്ണുകള്‍ പതിയെ അടച്ചു കൊണ്ട് ചിരിച്ചു..
സമയം അതിന്‍റെ കൂരിരുട്ടിനെ പ്രാപിച്ചു…എരിഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലുകളെ അനിത ഒരു നിമിഷം നോക്കി..കോപം അവളുടെ മുഖത്ത് ഇരച്ചു വന്നു….വെറുപ്പിന്റെ അസഹനീയത അവളുടെ ഇടുപ്പിലെ അവന്‍റെ കൈ…അവന്‍റെ കാമവെറി പൂണ്ട മുഖം അവളുടെ മനസില്‍ വന്നു…അവളുടെ കണ്ണുകള്‍ ചുവന്നു…
നായ്ക്കള്‍ വീണ്ടും ഓരിയിട്ടു പ്രകൃതി സമ്മതം അറിയിച്ചു കൊണ്ട് അവളുടെ മുടിയിഴകളെ തഴുകികൊണ്ട്‌ മന്ദ മാരുതനെ അയച്ചു…സഞ്ചി പോലും അറിയാതെ അവള്‍ ആ വലിയ അരിവാള്‍ എടുത്തു അവനെ വിട്ടു എണീട്ടുകൊണ്ട് അവന്‍റെ കഴുത്തില്‍ ആഞ്ഞു വെട്ടി…….
വേദന കൊണ്ട് പുളഞ്ഞ അവന്‍റെ കഴുത്തില്‍ നിന്നും രക്തം ചീറ്റി ഒഴുകി…അവന്‍ നിലവിളിച്ചു കൊണ്ട് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ കാലുകള്‍ അവന്‍റെ നെഞ്ചില്‍ ചവിട്ടി പിടിച്ചു കൊണ്ട് അവള്‍ വീണ്ടും വീണ്ടും തലങ്ങും വിലങ്ങും അവനെ വെട്ടി…ശിവന്‍റെ വായിലൂടെയും മൂക്കിലൂടെയും രക്തം ചിതറി തെറിച്ചു….
കാറ്റ് വീണ്ടു ആഞ്ഞു വീശി പ്രകബനം മുഴുക്കിയപ്പോള്‍ അവന്‍റെ അലര്‍ച്ച അതില്‍ മുങ്ങി പോയി….അവന്‍ അവസാനമായി കണ്ണുകള്‍ തുറന്നു…മുടി പാറി പറന്ന കൈയില്‍ അരിവാളും പിടിച്ചു അവന്‍റെ നെഞ്ചില്‍ ചവിട്ടി കണ്ണുകള്‍ ചുവപ്പിച്ചു നില്‍ക്കുന്ന അനിത..അവന്‍ എന്തെങ്കിലും പറയും മുന്നേ അവള്‍ ഒന്നുകൂടി വെട്ടി…

Leave a Reply

Your email address will not be published. Required fields are marked *