ഇപ്പോള്‍ അവനിഷ്ട്ടം പോലെ ആണ് അവന്‍ ജോലികള്‍ ചെയ്യുന്നത് ആലീസ് എന്ന പിന്‍ബലം അവനു വേണ്ടുവോളം ഉള്ളതുകൊണ്ട് നാട്ടില്‍ തന്നെ അല്‍പ്പം നിലയും വിലയും ഉണ്ട് അവനു…പണ്ടൊക്കെ പുച്ചത്തോടെ മാത്രം നോക്കിയിരുന്ന ആളുകള്‍ പക്ഷെ ഇപ്പോള്‍ ബഹുമാനത്തോടെ അവനെ കാണുമ്പോള്‍ എണീറ്റ് നില്‍ക്കുന്നത് വിനുവിന് നല്ല ഇഷ്ട്ടമാണ്…
രാത്രി അവന്‍റെ ,മനസു മുഴുവന്‍ അനിതയായിരുന്നു,,,കിടന്നിട്ടു ഉറക്കം വരുന്നില്ല…കമഴ്ന്നു കിടന്നു ചരിഞ്ഞും മലര്‍ന്നും കിടന്നു പക്ഷെ ഒരു രക്ഷേം ഇല്ല….ഉറക്കം പോയിട്ട് ഒരു കൊട്ട് വാ പോലും വരുന്നില്ല പക്ഷെ പകരം അനിതയുടെ മുഖം മാത്രം മനസില്‍ നിറഞ്ഞു നിന്നു…അവളുടെ കണ്ണുകള്‍ അധരങ്ങള്‍ ആ ചിരി തനിക്കിതുവരെ കിട്ടിയിട്ടില്ലെങ്കിലും ആ ചിരിക്കൊരു മനോഹാരിതയുണ്ട്….
കാമഭാവത്തില്‍ അല്ലെങ്കിലും വിനുവിന് അനിതയുടെ ഇടുപ്പിനോട് വല്ലാത്തൊരു ഇഷ്ട്ടമുണ്ട് പലപ്പോളും അവള്‍ കാണാതെ അവന്‍ അങ്ങോട്ട് നോക്കാറുണ്ട്…ആദ്യമായി കണ്ട ദിവസം സാരിയുടുത് പോകുന്ന അവളുടെ പിന്നു കുത്താത്ത വയറിന്‍റെ വശങ്ങള്‍…വിനുവിന്‍റെ മനസില്‍ ഇപ്പോളും മായാതെ കിടക്കുന്നു ആ കാഴ്ച…വലത്തേ ഇടുപ്പില്‍ ഒരു മറുകുണ്ട് ..കറുത്ത വലിയ മറുക്….വിനുവിന്‍റെ മനസില്‍ അനിതയെ കാണാന്‍ ഉള്ള ത്വര വളരെ കൂടുതലായി വന്നു…
കട്ടിലില്‍ എണീറ്റിരുന്നു…പോയി കണ്ടാലോ…വേണോ…സമയം ഒരുപാടായി..പക്ഷെ കാണാതിരുന്നാല്‍….നിന്നെ ചീത്ത വിളിച്ചവളെ കാണാന്‍ ഇത്ര ആഗ്രഹമോ…പക്ഷെ അവള്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്..ഇല്ല അങ്ങനെ ചിന്തിക്കരുത്….തനിക്കും അമ്മക്കും ഒരു ജീവിതം ഉണ്ടാക്കി തന്ന ആളാണ് ആലീസ് ചേച്ചി…എന്തൊക്കെ തന്നെ ആണെന്ന് പറഞ്ഞാലും അവര്‍ക്ക് എന്നെ ഒരുപാട് ഇഷ്ട്ടമാണ്…താന്‍ ചെയ്യുന്ന പ്രവര്‍ത്തികളെ അവന്‍ സ്വയം ന്യായീകരിച്ചു…
പക്ഷെ മനസു ഇപ്പോളും അവളെ കാണണം എന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ യാന്ത്രികമായി പൂച്ച പതുങ്ങുന്ന പോലെ അവന്‍റെ ചുവടുകള്‍ മുന്നോട്ടു നടന്നു..അവന്‍റെ വീട്ടില്‍ നിന്നും തേയില കാടിന്‍റെ നടുവിലൂടെ കഷ്ട്ടി ഒരു ആറു മിനിറ്റ് അവളുടെ വീട്ടില്‍ എത്തും….എന്തോ വലിയ കള്ളം ചെയ്യുന്നപ്പോലെ ആണ് പക്ഷെ അവനപ്പോള്‍ നടന്നത്…ഈ സമയം അവന്‍ ആ വഴി നടക്കുന്നത് കണ്ടാല്‍ ആരും തന്നെ ഒന്നും പറയില്ല എങ്കിലും മനസില്‍ എന്തോ വല്ലാത്തൊരു ഉത്ക്കണ്ട ഉണ്ട് ,,,
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by