“പിന്നെ ഞാന്‍ എന്ത് ചെയ്യണമായിരുന്നു…നീ പറ…ഈ ലോകത്ത് ഒരു പെണ്ണിന് ആണിന്‍റെ മുന്നില്‍ അരക്കെട്ടഴിക്കാതെ ജീവിക്കാന്‍ കഴിയില്ലേ…കുടുംബത്തില്‍ ഉള്ളവര്‍ തന്നെ കയറി പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ചേച്ചിയുടെ കുഞ്ഞിനെ കൊണ്ട് ഞാന്‍ കുട്ടന്‍റെ കൂടെ പോന്നത്…അവന്‍ പോട്ടനാണ് എന്നെ ഒന്നും ചെയുല എന്നെനിക്കു അന്ന് ഉറപ്പായിരുന്നു…കുട്ടനെ കെട്ടി അതിലുണ്ടായതാണ് കുഞ്ഞെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞു…പുതിയ വാര്‍ത്തകള്‍ക്ക് പഞ്ഞം ഇല്ലാത്ത നാട്ടില്‍ അതൊരു വലിയ സംഭവം ആയിരുന്നില്ല,,,പക്ഷെ കാലം കഴിയും തോറും ആളുകള്‍ പിരി കേറ്റി കുട്ടന്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി..പലപ്പോളും എന്നെ കേറിപ്പിടിച്ചു…ബുദ്ധിയില്ലാത്തത് കൊണ്ട് ഞാന്‍ എല്ലാം സഹിച്ചു…പക്ഷെ ഒരിക്കല്‍ എന്‍റെ കുഞ്ഞിനെ…ഈശ്വരാ…ബുദ്ധിയില്ലയിമ പക്ഷെ അവന്‍റെ ഞെരമ്പുകളില്‍ കാമം നിറക്കുമ്പോള്‍ കുഞ്ഞിനെ പോലും അവന്‍…എനിക്ക് മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല…അതുകൊണ്ടാ എന്ന് എന്‍റെ പിറകില്‍ മണപ്പിച്ചു നടന്ന ശിവനെ അവനു വേണ്ടതെല്ലാം കൊടുക്കാം എന്നാ രീതിയില്‍ കുട്ടന്‍റെ കാര്യം പറഞ്ഞത്”
വിനു എല്ലാം കേട്ടുക്കൊണ്ട് വാ പൊളിച്ചു നിന്നു..ഒരു പെണ്ണിന്‍റെ നിസഹായാവസ്ഥ മനസിലാകും …പക്ഷെ ഇത്
“അല്ല ചേച്ചിയുടെ കുഞ്ഞോ…അപ്പൊ”
“അതെ എന്‍റെ ചേച്ചിക്ക് പറ്റിയ ഒരബദ്ധം…പ്രേമിച്ചവന്‍ ചതിച്ചു…കുഞ്ഞിനെ കൊണ്ടാ ചാകാന്‍ പോയത് പക്ഷെ കുഞ്ഞിനെ ദൈവം തിരികെ തന്നു…അവള്‍ക്കു വേണ്ടിയാ ഇന്ന് എന്‍റെ ജീവിതം “
“അല്ല അപ്പോള്‍ ശിവന്‍ ചേട്ടന്‍”
അനിത വിനുവിന്‍റെ കണ്ണുകളിലേക്കു നോക്കി…കണ്ണില്‍ ദേഷ്യവും വെറുപ്പും ഉരച്ചു പൊന്തി ,,,,അവളുടെ മനസ് ദിവസങ്ങള്‍ പുറകിലേക്ക് പാഞ്ഞു…
അന്ന് കുട്ടനെ കൊണ്ട് മലയില്‍ കളഞ്ഞു ശിവന്‍ വാറ്റു കുടിച്ചു കൊണ്ട് അനിതയുടെ മുന്നില്‍ വന്നു…തെരുപ്പ് ബീഡി വലിച്ചു കറുത്ത ചുണ്ടുകള്‍ കടിച്ചു കണ്ണുകള്‍ ചുവപ്പിച്ചു കൊണ്ട് അവന്‍ അവളെ നോക്കി…
“എന്തായി”
രൗദ്രഭാവം…അനിതയില്‍ ഗൗരവം നിറഞ്ഞു നിന്നു..
“അവന്‍ നിനക്കിനി ജീവിതത്തില്‍ ഒരു ശല്യമാകില്ല”
അത് പറഞ്ഞുകൊണ്ട് ശിവന്‍ അനിതയുടെ മുഖത്തേക്ക് ബീഡി വലിച്ചു പുക ഊതി…അനിത മുഖം വെട്ടിച്ചു..
“ഇനി നീ എനിക്കുള്ളതാ”
അത് പറഞ്ഞു അവന്‍ അവളുടെ ഇടുപ്പില്‍ പിടിച്ചു..അനിതയുടെ മനസില്‍ ദേഷ്യം ഇരച്ചു പൊന്തി..പക്ഷെ അവള്‍ സംനയനം പാലിച്ചു..
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by