“എന്തെ അനിത കൊല്ലുനില്ലേ”
“നീ..നിനക്കെങ്ങനെ….”
“അറിയാം…ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല”
“ഇല്ല ഞാന്‍ ആരേം കൊന്നിട്ടില്ല”
“അത് നീ എന്നോട് പറയരുത്…കുട്ടനെ കൊടുകുത്തി മലയില്‍ കൊണ്ട് തള്ളാന്‍ ശിവനെ ചട്ടം കെട്ടിയ നീ ..പിന്നെ ശിവനെ ആരും കണ്ടിട്ടില്ല,,,സത്യം പറ…അന്നെന്താ സംഭവിച്ചേ…പറ അനിതെ ..നാളെ സത്യം ആരെങ്കിലും അറിഞ്ഞാല്‍ നിന്നെ ആര് രക്ഷിക്കും…നിന്‍റെ കുഞ്ഞിനെ കുറിച്ച് ആലോചിച്ചോ നീ….”
അനിതയുടെ കണ്ണുകളില്‍ നോക്കികൊണ്ട് വിനു ചോദിച്ചു…
“പറ അനിത…നാളെ എന്ത് സംഭവിക്കും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ..എന്നോട് പറ…ഞാന്‍ നിന്നെ രക്ഷിക്കാം….ഒരിക്കലും നിന്നെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയാതെ പോലെ രക്ഷിക്കാം”
“അതിനു ശിക്ഷിക്കാന്‍ ശിവന്റെ ഒരു നഖമെങ്കിലും നിനക്ക് ബാക്കി കിട്ടിയാല്‍ അല്ലെ അതുണ്ടാകു”
അനിതയുടെ ശക്തിയായ സംസാരം വിനുവിനെ അതിശയിപ്പിച്ചു..
“അപ്പൊ നീ”
“അതെ ഞാന്‍ തന്നെ…വെട്ടി കൊന്നു കഷണമാക്കി മന്ദാരം കുന്നിലെ നരിമടയില്‍ കൊണ്ട് പോയി ഇട്ടു….അല്ലാതെ എന്‍റെ ശരീരം മോഹിച്ചു എന്നെ കയറി പിടിച്ചവനെ ഞാന്‍ എന്ത് ചെയ്യണം ആയിരുന്നു,,,,അവന്‍റെ മുന്നില്‍ കിടന്നു കൊടുക്കണമായിരുന്നോ…നിനകൊക്കെ അത് മാത്രമല്ലേ അറിയൂ..”
അനിത അത് പറഞ്ഞപ്പോള്‍ ഞെട്ടി വിറച്ചു കൊണ്ട് അവന്‍ അവളെ നോക്കി…അവന്‍റെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞു…കൈകള്‍ വിറച്ചു..
“അനിതെ നീ..”
അവന്‍റെ സ്വരം ഇടറിയിരുന്നു..
“നീ പറഞ്ഞിട്ടല്ലേ അവന്‍ കുട്ടനെ..”