അവള്‍ വീണ്ടും ചീറി…വിനു നന്നേ വിറച്ചു…അവളുടെ കൈ ഒന്ന് അനങ്ങിയാല്‍ തന്‍റെ കൊരവള്ളി പൊട്ടി ചോര വരും അത്രകണ്ട് മൂര്‍ച്ചയുണ്ട് കാട് വെട്ടാന്‍ ഉപയോഗിക്കുന്ന ആ കത്തിക്ക്…അവന്‍റെ ഹൃധ്യമിടിപ്പിന്റെ വേഗത വര്‍ദ്ധിച്ചു വന്നു..
‘പറയാന്‍”
അവള്‍ വീണ്ടും പതിയെ ഒന്നുകൂടി അവന്‍റെ കഴുത്തില്‍ കത്തി അമര്‍ത്തി..
“അത് പിന്നെ നിന്നെ എകണ്ട നാള്‍ മുതല്‍ എനിക്ക് ഭയങ്കര ഇഷ്ട്ടമ നീ ഇന്നലെ അങ്ങനെ എല്ലാം പറഞ്ഞപ്പോയപ്പോള്‍ എന്നെയും നന്നാക്കാന്‍ ഈ ലോകത്ത് ആരേലും ഉള്ളപോലെ തോന്നി അപ്പോള്‍ മുതല്‍..അല്ല കണ്ടന്നു മുതലേ എനിക്ക് ഭയങ്കര ഇഷ്ട്ടവ നിന്നോട് ….രാത്രി നിന്‍റെ മുഖം മാത്രമാണ് മനസില്‍ വന്നത്…കാണാതിരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അറിയാതെ വന്നു പോയതാ…സത്യമായു ഇതാണ് സത്യം.എന്നെ കൊല്ലരുത് “
എക്സ്പ്രെസ്സ് ട്രൈനിനേക്കാള്‍ വേഗത്തില്‍ ആയിരുന്നു വിനു അത് ഒറ്റ ശ്വാസത്തില്‍ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് പറഞ്ഞു തീര്‍ത്തത്….അവന്‍ എന്നിട്ട് കണ്ണുകള്‍ അടച്ചു പിടിച്ചു…ഇതുകൂടി ആകുമ്പോള്‍ എന്തായാലും അവള്‍ എന്നെ കൊല്ലും സാരമില്ല സത്യം പറഞ്ഞിട്ട് ചാകാം…അറിയാതെ പറയാതെ പോകരുത് തന്‍റെ അവളോടുള്ള ഇഷ്ട്ടം …അത് മാത്രമായിരുന്നു അപ്പോളത്തെ അവന്‍റെ ചിന്ത…
അവന്‍റെ കഴുത്തില്‍ നിന്നും അവള്‍ കത്തി പിന്‍വലിച്ചു എന്ന് മനസിലായി വിനുവിന്…അവന്‍ പതിയെ കണ്ണുകള്‍ തുറന്നു…അവള്‍ അവന്‍റെ മുന്നില്‍ ഭാവ ഭേദങ്ങള്‍ ഇല്ലാതെ തന്നെ നിന്നു…വിനു പക്ഷെ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിന്നു…ഇവള്‍ക്കിത് എന്ത് പറ്റി ഇത് പറയുമ്പോള്‍ തന്‍റെ കഥ കഴിയും എന്നാണ് വിചാരിച്ചത് പക്ഷെ ഇതെന്ന ഇപ്പൊ ഇങ്ങനെ …അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി…
അവള്‍ ഒന്നുകൂടി അവനെ നോക്കി കൊണ്ട് ശ്വാസം എടുത്തു പിന്നീട് അരിവാള്‍ അവള്‍ ആ സഞ്ചിയില്‍ തിരികെ വച്ചു ..അവളുടെ മുഖം വിയര്‍ത്തിരുന്നു..ചെറുതായി കിതച്ചുവോ അവള്‍…കൃതാവിന്റെ വശത്തിലൂടെ ഒഴുകിയിറങ്ങിയ അവളുടെ വിയര്‍പ്പു കണങ്ങള്‍ അവളുടെ മുഖ ഭംഗിക്ക് മാറ്റ് കൂട്ടി …
അവന്‍ ഒന്നുകൂടി നോക്കി അവള്‍ ശ്വാസം എടുത്തു തിരിഞ്ഞു നടന്നു…വിനു ആകെ തരിച്ചു നിന്നു..എന്താ ഇപ്പൊ ഉണ്ടായേ …അവള്‍ എന്താ ഒന്നും തന്നെ പറയാതെ തിരിച്ചു നടന്നതു…ഒരു നിമിഷത്തെ ആലോച്ചന..വിനു വേഗത്തില്‍ അവളുടെ അടുത്തേക് നടന്നു..
“അതെ എന്താ ഒന്നും പറയാതെ പോകുന്നെ”
അവളുടെ മുന്നിലേക്ക് വട്ടം കയറി നിന്നു കൊണ്ട് വിനു ചോദിച്ചു
“മുന്നിന്നു മാറി നിലക്ക്”
അനുവാദത്തിനായി 5 [അച്ചു രാജ്]
Posted by