അനുവാദത്തിനായി 5
Anuvadathinaayi Part 5 | Author : Achuraj | Previous Part
ഇടയ്ക്കു എനിക്കിവിടെ സൈറ്റ് ആക്ക്സസ് ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് കഥ വൈകിയത് ..നിങ്ങളുടെ എല്ലാം സപ്പോര്‍ട്ടുകള്‍ക്ക് ഒരുപാട് നന്ദി….
വിനുവിന് സന്തോഷവും സങ്കടവും തുടങ്ങിയ വികാര വിക്ഷോഭങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു….വിനുവിന്റെ മനസില്‍ അനിതയോടുള്ള സ്നേഹത്തിന്റെ പൂമൊട്ടുകള്‍ വേഗത്തില്‍ വിരിഞ്ഞു…അവന് തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു ..തൊട്ടടുത്ത മരത്തില്‍ കൈ ചുറ്റി പിടിച്ചു കറങ്ങി കൊണ്ട് അവന് അവളുടെ എതിര് ദിശയിലേക്കു നടന്നു…
വിനുവിന്റെ മനസു മുഴുവന്‍ അനിതയുടെ ചോദ്യങ്ങളും അതിനെക്കാള്‍ ഉപരിയായി അവളോടുള്ള സ്നേഹവും ആയിരുന്നു…പണ്ട് മുതലേ വിവരിക്കാന്‍ അറിയാത്ത ഒരു താല്പര്യം ഉണ്ടായിരുന്നു വിനുവിന് അനിതയോട്..പണ്ട് ആദ്യമായി അവളെ കണ്ട നിമിഷം ഇപ്പോളും ഓര്‍മയുണ്ട് അവന്റെ മനസില്‍…
അന്ന് ശിവന് ചേട്ടന് അവളെ കാമ കണ്ണുകളോട് നോക്കിയപ്പോള്‍ എന്തോ തനിക്കു അതിനു കഴിയാതെ പോയതും വിനു ഓര്‍ത്തു ….കണ്ണില്‍ കാണുന്ന ഏതു പെണ്ണിനോടും കാമം മാത്രം തോന്നുന്ന തന്റെ ശരീരവും മനസും പക്ഷെ ഇന്ന് വല്ലാതെ മാറിയിരുന്നു എന്ന് വിനുവിന് തോന്നി…പക്ഷെ അനിത വിവാഹിതയാണ് ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്…അവളെ എങ്ങനെ സ്നേഹിക്കും…അവള്‍ക്കു തന്നെ ഇഷ്ട്ടമാകുമോ..പിന്നെ ഇഷ്ട്ടം വെറുപ്പ് മാത്രമാണ് അവളുടെ മനസില്‍ തന്നോടുള്ളത്….
വിനു ആലോചനയില്‍ മുഴുകി…ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാന്‍ അയാളുടെ സമ്മതത്തിന്റെ ആവശ്യം എന്താ…ഹേ അങ്ങനെ ഒരു ആവശ്യം ഇല്ല..അവന് സ്വയം ആശ്വസിപ്പിച്ചു കൊണ്ട് നടന്നു…അന്നത്തെ ദിവസം എന്തുകൊണ്ടോ അവനു ബംഗ്ലാവിലേക്ക് പോകാന്‍ തോന്നിയില്ല…