പശ്ചാത്തലത്തിൽ വേദന നിറഞ്ഞ വയലിൻ ശബ്ദം…!
പക്ഷാഘാതം സംഭവിച്ച അമ്മച്ചിയെ നോക്കാൻ തന്നെ ഒരാൾ ഇപ്പോഴും വേണമെന്ന അവസ്ഥ . പിന്നെ വീട്ടു ചിലവിനും അമ്മച്ചിയുടെ ചികിത്സക്കും എല്ലാം കാശില്ലാതെ പറ്റില്ലല്ലോ . അനിയൻ ചെറുക്കൻ ആണെങ്കിൽ അതിനു മാത്രം വളർന്നിട്ടുമില്ല . കൂട്ടത്തിൽ റോസ്‌മേരിയുടെ പഠിത്തവും നടക്കണം .
പാർട്ട് ടൈം ജോലി പഠനത്തോടൊപ്പം റോസമ്മ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും നടന്നില്ല .കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് വീട്ടിലെ ചിലവൊക്കെ തട്ടി മുട്ടി നടന്നു പോകുമെങ്കിലും സ്വന്തം ആവശ്യത്തിനും അമ്മച്ചിയുടെ ചികിത്സക്കും മരുന്നിനും എല്ലാം കൂടി അത് തികയുമായിരുന്നില്ല .
ഒടുക്കം റോസ്‌മേരി കണ്ടെത്തിയ വഴിയായിരുന്നു രാത്രിയിലെ രതിശലഭം ആയി മാറുന്നത് . മൈസൂരിൽ അന്ന് ഇത്തരത്തിൽ പല മാംസ കച്ചവട ഇടപാടുകാർ ഉണ്ടായിരുന്നു . റോസമ്മയുടെ ഹോസ്റ്റലിൽ തന്നെ ഉണ്ടായിരുന്ന ചില പെൺകുട്ടികൾ പോക്കറ്റ് മണി കണ്ടെത്താനായി മാത്രം ഈ പണിക്കു ഇറങ്ങിയിരുന്നു എന്ന് പറയുമ്പോൾ അതിൽ ചെറിയ അതിശയോക്തി ഇല്ലാതില്ല. ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ പണി . ആളെ എടുക്കാൻ ബ്രോക്കർമാർ ഏർപ്പാടാക്കിയ ഡ്രൈവർമാർ വരും .അതിൽ കയറുക. പരിപാടികൾ ഗംഭീരമായി കർട്ടൻ വീണു കഴിഞ്ഞാൽ തിരിച്ചു കൊണ്ടുവിടും . പണവും കിട്ടും !
ചെ..ഈ ആവർത്തിച്ച കഥ പറഞ്ഞു സെന്റി അടിക്കുന്നില്ല . കാര്യത്തിലേക്കു വരാം. ഒരു വഴിയിലൂടെ പോകുമ്പോൾ ആ വഴിയിൽ നിന്ന് തിരിഞ്ഞു പോകുന്ന ഇടവഴികളെ കുറിച്ചും പറയണമല്ലോ എന്ന തോന്നലുകൾ കൈവന്നതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു .
“റോസമ്മ കാളിങ് “
എന്റെ ഡിസ്‌പ്ലേയിൽ റിങ് ടോണിനൊപ്പം ആ പേര് തെളിഞ്ഞു . ഞാൻ മൊബൈലെടുത്തു. ഉള്ളിൽ വിടർന്ന മന്ദഹാസവുമായി ഞാനാ ഡിസ്‌പ്ലേയിലേക്കു നോക്കി . റോസമ്മ വിളിക്കുമ്പോഴൊക്കെ എനിക്ക് ഒരു പേടിയും വിറയലും ആണ് .അതെന്തുകൊണ്ട് സംഭവിക്കുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല .
എവിടെ ആയിരുന്നു ഇത്രയും കാലം എന്ന ഡയലോഗ് ആണ് പെട്ടെന്നുള്ള അവളുടെ ഫോൺ വിളിയിൽ എനിക്കോർമ്മ വന്നത്.
ഞാൻ കാൾ അറ്റൻഡ് ചെയ്തു .
ഞാൻ ;”ഹ…ലോ “