അഹ് അച്ഛൻ പറഞ്ഞിരുന്നു ബാങ്കിൽ എന്തോ പ്രശ്നം ആണ് എന്ന്…
അഹ് അപ്പൊ എട്ടു ലക്ഷം രൂപ മോൾടെ അച്ഛൻ തരേണ്ടി വരും…. ഈ കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാനും പറ്റില്ല…. കൊടുത്തെ പറ്റു….
അപ്പൊ എങ്ങനാ സുഗതൻ സാറെ എപ്പോ തരാൻ പറ്റും …
എന്റെ പൊന്നു സാറേ ഞാൻ ആ സ്വർണം എടുത്തിട്ടില്ല…. എനിക്കറിയില്ല1….
അതു എനിക്കും അറിയാം… സാർ അങ്ങനത്തെ ടൈപ്പ് അല്ലെന്ന് പക്ഷെ എനിക്കെന്തു ചെയ്യാൻ പറ്റും… സാർ ആ സ്വർണം അല്ലെകിൽ അതിനു തുല്യമായ പണം ബാങ്കിൽ കെട്ടി വച്ചേ മതിയാകു…
എന്റെ കയ്യിൽ എവിടുന്നു അത്രയും പണം… ഈ വീട് തന്നെ ഇവളെ പഠിപ്പിക്കാൻ വേണ്ടി പണയത്തിലാ…..
അപ്പൊ പിന്നെ എന്ത് ചെയ്യും…. ആരെങ്കിലോടും കടം വാങ്ങാൻ പറ്റുമോ…
ആരു തരാൻ സാർ… എനിക്കങ്ങനെ പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല….
ഹും എങ്കിൽ ഞാൻ ഒരു വഴി പറയട്ടെ…. വരു നമുക്ക് പുറത്തേക്കു ഇറങ്ങാം…
അയാൾ അച്ഛനെയും കൂടി പുറത്തേക്കു ഇറങ്ങി… എന്തൊക്കെയോ സംസാരിച്ചു…
അച്ഛൻ അയാളോട് ദേഷ്യപ്പെടുന്നതും.. പിന്നെ അയാൾ എന്തോ പറഞ്ഞപ്പോൾ … അച്ഛൻ കരയുന്നതും ഞാൻ കണ്ടു…. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും അയാൾ നടന്നു കൊണ്ടു പറഞ്ഞു….
സുഗതൻ സാറേ .. ഞാൻ പറഞ്ഞതെ ഒരു വഴിയുള്ളൂ …. ആലോചിച്ചു തീരുമാനിക്കുക… നാളെ ഉച്ചവരെ സമയം ഉണ്ട്… അതു കഴിഞ്ഞാൽ പിന്നെ സംസാരം ഒക്കെ പോലീസ് ആയിരിക്കും….
അതും പറഞ്ഞു.. എന്നെ വല്ലാത്തൊരു നോട്ടം നോക്കി ചിരിച്ചിട്ട് അയാൾ പോയി…
അച്ഛൻ കരഞ്ഞു കൊണ്ട് താഴേക്കു ഇരുന്നു…
ഞാൻ ഓടി ചെന്നു അച്ഛനെ പിടിച്ചു.. ചോദിച്ചു…. എന്താ അച്ഛാ അയാൾ പറഞ്ഞതു… എന്തിനാ അച്ഛൻ ദേഷ്യപ്പെട്ടത്…. ഇപ്പൊ എന്തിനാ കരയുന്നത്… പറയു അച്ച….
ഒന്നുമില്ല മോളെ…ഒന്നുമില്ല…. അയാൾ പറഞ്ഞതു ഒന്നും മോൾ അറിയണ്ട… സംസ്കാരം ഇല്ലാത്ത നായ….