” ലെമൺ ആൻഡ് സ്പൂൺ റേസ്, കസേരകളി, ഊഞ്ഞാലാട്ടം, തിരുവാതിര… വെറൈറ്റി ധാരാളം ” പൊന്നമ്മ.
” ശരി ലെമൺ ആൻഡ് സ്പൂൺ റേസിൽ തുടങ്ങാം “
റേസ് തുടങ്ങി. ലെമൺ പൊന്നമ്മയും സ്പൂൺ ചിന്നമ്മയും കൈകാര്യം ചെയ്തു. ഇടയ്ക്കിടയ്ക്ക് അവർ വച്ചുമാറി.
ആദ്യത്തെ റേസിനു ശേഷം പാലും പഴവുമൊക്കെ കഴിച്ചു വിശ്രമിച്ചു.
കസേരകളിയായിരുന്നു അടുത്തത്. പൊന്നമ്മ മൃദുതാളത്തിലും ചിന്നമ്മ ദ്രുതതാളത്തിലും…
പാതിരാവോടെയാണ് തിരുവാതിര തുടങ്ങിയത്. തടിച്ചിയും ധാരാളം നിതംബം ഉള്ളവളുമായ ചിന്നമ്മയായിരുന്നു തിരുവാതിരയ്ക്കു മുൻകൈ എടുത്തത്…
എപ്പോഴാണ് ആട്ടവിളക്ക് അണഞ്ഞതെന്നോർമ്മയില്ല…
പിറ്റേന്ന് കാലത്ത് പതിനൊന്ന് മണിയോടെ ആണ് കണ്ണു തുറന്നത്. തിരുവാതിരകളിയുടെ ക്ഷീണം വിട്ടു മാറിയിട്ടില്ല. അതു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഉത്സാഹം തോന്നിയില്ല. അപ്പം മാത്രം.
കടലക്കറി കൂട്ടി രണ്ട്.
വെജിറ്റബിൾ മസാലക്കറി കൂട്ടി രണ്ട്.
മട്ടൺ സ്റ്റ്യൂ കൂട്ടി രണ്ട്.
മുട്ട റോസ്റ്റ് കൂട്ടി രണ്ട്.
അവസാനം വെറുതെ രണ്ട്.
പിന്നെ നാല് ഏത്തപ്പഴം പുഴുങ്ങിയതും ബ്രസീലിയൻ എക്പ്രസ്സോയും…
അതു കഴിഞ്ഞ് രാജസഭയിലേക്കു ചെന്നു
അവിടെ എല്ലാവരും ഏതാണ്ടു കളഞ്ഞ അണ്ണാനെപ്പോലെ ഇരിക്കുന്നു. ആലോചനാനിമഗ്നരാണെല്ലാരും…
“എന്തു പറ്റി മഹാമന്ത്രേ”
ഞാൻ മന്ത്രിയോടു ചോദിച്ചു.
” പരീക്ഷണമാണു സാഹിത്യകാരാ “
” ങേ ! ഇതു വരെ സപ്ലി എഴുതിയെടുത്തില്ലേ “