നിജു : – എന്ത് പറ്റി ഫെബി?!
ഫെബി : – (മുഖം പൊത്തി ഒരൊറ്റ കരച്ചിൽ, സെലീന പറഞ്ഞു കൊടുത്ത ഐഡിയ ആയിരുന്നു. ഫെബി കരയുന്നത് കണ്ടു നിജു അവളെ റൂമിലേക്ക് പിടിച്ചു കയറ്റി ) സോറി നിജുക്ക, എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിപ്പോയത് ആണ്.
നിജു : – ഹേയ് ഫെബി, കരയല്ലേ, അതിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ? ഞാൻ നിന്നോട് മോശമായി പെരുമാറിയത് കൊണ്ട് അല്ലേ, സാരല്ല…… കരച്ചിൽ നിർത്തു ഉമ്മ കേൾക്കും.
ഫെബി : – എന്നാലും ഞാൻ എന്റെ നിജുക്കാനെ മുഖത്തു അടിച്ചില്ലേ? എനിക്ക് ആലോചിക്കാൻ വയ്യ.
നിജു : – ഫെബി, നിന്റെ നിജുക്ക ആണോ ഞാൻ?
ഫെബി :- (അതുകേട്ടു അവന്റെ മുഖത്തു നോക്കി പതിയെ ഒന്ന് ചിരിച്ചു ) ഹ്മ്മ്… അതേ…. ഇങ്ങളെ മുറപ്പെണ്ണ് അല്ലേ ഞാൻ.
നിജു : – സത്യായിട്ടും ഇഷ്ടാണോ എന്നെ?
ഫെബി : – അതേ, ഒരുപാട്….. (അവൾ അവനെ നാണത്തോടെ നോക്കി )
നിജു : – പിന്നെ എന്തിനാ നീ കരയുന്നത്? കരയേണ്ട എനിക്ക് ഒരു പ്രോബ്ളവും ഇല്ല മോളെ.
അതുകേട്ടു ഫെബിക്ക് സന്തോഷം ആയി, നിജു അവളുടെ മിഴികൾ തുടച്ചുകൊടുത്തു, അവൾ അവനോട് വൈകീട്ട് വീട്ടിൽ വരാൻ പറഞ്ഞു എന്നിട്ട് അവൾ നേരത്തെ അവന്റെ മുഖത്തു അടിച്ച സ്പോട്ടിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് നാണത്തോടെ പുറത്തേക്ക് ഓടി, ഫെബിയിൽ നിന്നും ഇങ്ങനെ ഒരു അനുഭവം കിട്ടിയതിൽ നിജു വല്ലാതെ ആഹ്ലാദിച്ചു. ഒരു അടി കിട്ടിയാൽ എന്താ, ജീവിതകാലം മുഴുവൻ അവളെ അടിച്ചുപൊളിക്കാൻ ഉള്ള ലൈസൻസ് കിട്ടിയില്ലേ?! അത് ഓർത്തു അവൻ ഭയങ്കരം ത്രിൽ ആയി. അങ്ങനെ അന്ന് വൈകുന്നേരം നിജു ഒരു 7 മണി ആയപ്പോയേക്കും ഫെബിയുടെ വീട്ടിലേക്ക് പോയി, ഫെബി ആൾറെഡി സെലീനയോട് പറഞ്ഞിരുന്നു നിജാം വൈകീട്ട് വരും എന്ന്, അങ്ങനെ ഫെബിയും സെലീനയും അവനായി കാത്തിരുന്നു.
(തുടരും). ……