“എനിക്ക് ഗള്‍ഫില്‍ വരാന്‍ താല്‍പര്യമില്ല ചേച്ചീ. പഠനം കഴിഞ്ഞാല്‍ ഇവിടെത്തന്നെ ഒരു ജോലി നോക്കാനാണ് ആഗ്രഹം” അവളുടെ സ്വപ്നങ്ങളെ തച്ചുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. ആ മുഖം വിവര്‍ണ്ണമാകുന്നത് ഞാന്‍ കണ്ടു. അവിടെ, അയാള്‍ ഉള്ളിടത്ത് ഈ ചതി ചെയ്യാനെനിക്ക് പറ്റില്ലായിരുന്നു.
ഗംഗേച്ചി പ്രകടമായ നിരാശയോടെ വണ്ടിയിലേക്ക് കയറി. കാര്‍ പടികടന്നു പോകുമ്പോള്‍ അവളെന്നെ നോക്കുന്നുണ്ടായിരുന്നു; മനസ്സിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞിറങ്ങുന്ന നോട്ടം. ഞാനത് അവഗണിച്ച് എന്റെ മുറിയിലേക്ക് പോയി. കഴിഞ്ഞതൊക്കെ ഒരു സ്വപ്നം മാത്രമാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. ഇനി ഇത്തരം ബന്ധങ്ങളില്‍ പെടില്ല എന്ന് ഞാനറിയാതെതന്നെ ഒരു തീരുമാനം എന്നില്‍ രൂപപ്പെടുന്നുണ്ടായിരുന്നു.