“” അതെ അങ്കിൾ …മനോജ് ഉണ്ടോ ?”’
“‘ഇല്ല …”‘
“‘അങ്കിൾ ഞങ്ങളെ വിളിപ്പിച്ചത് ?””
“‘ ഹ്മ്മ് ..പറയാം …വാ അകത്തേക്ക് ഇരിക്ക് “”
സൂര്യപ്രസാദ് അകത്തേക്ക് നടന്നു . അയാൾ ഹാളിനു വലതുവശത്തുള്ള കോൺഫ്രൻസ് ഹാളിലേക്കാണ് പോയത് . സുമേഷും മാത്യൂസും അയാളെ പിന്തുടർന്നു .
“” ഇരിക്ക് “‘ ഓവലാകൃതിയിലുള്ള വലിയ ടേബിളിന്റെ ചെറിയ സൈഡിലെ ഒറ്റക്കുള്ള ചെയറിൽ ഇരുന്നിട്ട് അയാൾ ഇരുവരെയും ഇടത് ഭാഗത്തുള്ള ചെയറിലേക്ക് ആഗ്യം കാണിച്ചു .
”മനു എങ്ങനെയുണ്ട് പഠിക്കാൻ ?”’
“‘ അവൻ നന്നായി പഠിക്കുന്നുണ്ടല്ലോ അങ്കിൾ എന്താ ?”’ സുമേഷ് മാത്യൂസിനെ നോക്കി . അവനും ഒരു പരുങ്ങൽ .
” ഓക്കേ … അത് ഞാൻ വിട്ടു . ഡയറക്റ്റ് വിളിപ്പിച്ചു കാര്യത്തിലേക്ക് വരാം “”
അതുകേട്ട സുമേഷും മാത്യൂസും കൂടുതൽ പരുങ്ങി .
” ഹേ .. പേടിക്കാനൊന്നുമില്ല . മനു ഇപ്പോളിങ്ങോട്ട് വരാറില്ല . അവൻ ആ പെണ്ണുങ്ങടെ വീട്ടിലാ കിടപ്പെന്ന് അറിഞ്ഞു . രാവിലെ ബാറിലെ റൂമിൽ പോയി ഫ്രഷായി കോളേജിൽ , പിന്നെയും ബാറിൽ . രാത്രി അവരുടെ വീട്ടിൽ കിടപ്പ് .. “‘സൂര്യൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അയാളുടെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതവർ ശ്രദ്ധിച്ചു .
”’അയ്യോ ..അങ്കിൾ ഞങ്ങളതൊന്നുമറിഞ്ഞില്ല “‘ മാത്യൂസ് കൈ മലർത്തി .
“” ഹ്മ്മ് .. നിങ്ങളോടവനൊന്നും പറഞ്ഞിട്ടില്ലേ അതിനെപ്പറ്റി ?”’
“‘ ഇല്ല .അങ്കിൾ സത്യം ..” മാത്യൂസ് ചാടിപ്പറഞ്ഞു .
“‘ഹ്മ്മ് … നിങ്ങളവനോടൊന്ന് സംസാരിക്കണം . എന്താണ് അവന്റെ പ്ലാനെന്ന് ? ആ ഇളയ പെണ്ണിന്റെ പിറകെ നടക്കുവായിരുന്നെന്നാണ് ഞാൻ കരുതിയെ . പക്ഷെ അവൻ മൂത്തവളുടെ ആരാണ്ടൊണ്ടാക്കിയ ഗർഭത്തിന്റെ പിതൃത്വം ഏറ്റെടുത്തിരിക്കുന്നു . ഹ്മ്മ്മ് …. നിങ്ങൾ അവനോട് സംസാരിക്കണം . ഏതാണ് മനസ്സിലിരിപ്പെന്ന് അറിഞ്ഞെന്നോട് പറയണം . “”