“‘എന്താ ബോബി .. നമ്മളാണെന്ന് സൂര്യന് മനസ്സിലായോ …”‘ റീബയുടെ കണ്ണുകൾ ചെറുതായി .
“‘അതല്ല … നമ്മടെ ആളുകളല്ല ഇന്നലെ ലേലം പിടിച്ചത് .. വേറൊരുത്തൻ ..”‘
“‘വേറെ ഒരുത്തനോ ..ആരാ ..ആരാണവൻ ..ബോബി നിനക്കും എനിക്കുമേ അറിയത്തുള്ളൂ ഇതിനെപ്പറ്റി . നീ എന്നെ കബളിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ….”‘റീബയുടെ പല്ലുകൾ ഞെരിഞ്ഞു .
“‘ ഈ ശരീരം മാത്രമേ ബോബിക്ക് സ്വന്തമായുള്ളൂ ..പിന്നെ എന്തും നേരിടാനുള്ള ചങ്കൂറ്റവും . . പക്ഷെ അതുകൊണ്ടായില്ലല്ലോ . ബോബിക്കെന്തെലും ഉണ്ടെങ്കിൽ അത് റീബേച്ചിയുടേതാണ് .റീബേച്ചി ദാനമായി തന്നതാണ് . എനിക്കതറിയാം .അങ്ങനെയുള്ള ഞാൻ റീബേച്ചിക്ക് എതിരെ തിരിയുമെന്ന് തോന്നുന്നുണ്ടോ “‘
“‘അഹ് … ആ തോന്നലുണ്ടയാൽ മതി … അതാരാണെന്ന് അന്വേഷിച്ചോ ?””
“‘ഹമ് … പേര് റഫീക്ക് അലി മുഹമ്മദ് . നാട് പോണ്ടിച്ചേരി . പക്ഷെ പാതി മലയാളിയാണ് . അമ്മ മലപ്പുറം സ്വദേശിനി . “‘
“‘റഫീക്ക് അലി മുഹമ്മദ് …അതിൽ എന്തോ …”‘
“‘ അതെ …അവരൊരിക്കലും ഷാപ്പ് ലേലത്തിലെടുക്കാൻ തുനിയില്ല . ഇവൻ ആരുടെയോ ബിനാമി ആണെന്ന് തോന്നുന്നു . പിള്ളേര് പുറകെ പിടിച്ചിട്ടുണ്ട് . അവനെ ഇവിടെബ്ലോക്ക് ചെയ്യും . . നമ്മുടെ ആളുകൾ പോണ്ടിയിലുമുണ്ട് . അവരെക്കൊണ്ടും ഒന്ന് പിടിക്കാൻ പറഞ്ഞിട്ടുണ്ട് . “”
“‘വേണ്ട ..ഒന്നും ചെയ്യണ്ട . അവനെ തുറന്ന് വിട് .അവന്റെ പുറകിലാരാണെന്ന് നമുക്കറിയണം . ‘ഹ്മ്മ് …നീ വിട്ടോ . ഞാൻ ഹാളിലേക്കാ . ”’
“‘ഹാ … ഞാൻ പുറത്തെവിടേലും ഉണ്ടാകും റീബേച്ചീ ”’ . ”’
…………………………………………….
സൂര്യപ്രസാദിന്റെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഒരു ബൈക്ക് വന്നു നിർത്തി . അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങി സിറ്റൗട്ടിലേക്ക് കയറി
“‘ഹായ് അങ്കിൾ…”” സിറ്റൗട്ടിലിരിക്കുകയായിരുന്ന സൂര്യനെ നോക്കി അവർ ചിരിച്ചു .
“‘ സുമേഷ് … ഇത് മാത്യൂസ് അല്ലെ ?”’ സൂര്യപ്രസാദ് കൂടെയുള്ള ചെറുപ്പക്കാരനെ നോക്കി ചോദിച്ചു