“‘ മനോജേ … ഇന്നിനി എങ്ങോട്ടുംപോകണ്ട . ദേ .. പെണ്ണുമ്പുള്ള അധികാരമെടുത്തത് കണ്ടില്ലേ. മിണ്ടാപ്പൂച്ച കലമുടക്കുമെന്ന് കേട്ടിട്ടേയുള്ളൂ …””
“”പോടീ …”‘രാഗിണി ലജ്ജയോടെ ചിരിച്ചിട്ട് , രുക്കുവിന്റെ കൈത്തണ്ടയിൽ അമർത്തി നുള്ളിയിട്ട് അടുക്കളയിലേക്ക് പോയി . മനോജ് താൻ കിടന്നിരുന്ന മുറിയിലേക്കും
അത്താഴം കഴിഞ്ഞു തന്റെ മുറിയിൽ കിടക്കുവായിരുന്ന രുഗ്മിണി , രാഗിണി അകത്തേക്ക് വന്നപ്പോൾ ചോദ്യരൂപേണ അവളെ നോക്കി .
“‘ എന്നാ …കിടക്കുവല്ലേ ?”
“‘അഹ് ..നീ ആ ലൈറ്റൊഫാക്കിയിട്ട് പൊക്കോ ..””
“‘എവിടെ ? അവിടെ മനു കിടക്കുവല്ലേ .”‘
“‘ഓഹോ … വൈകുന്നേരം ഞാൻ വന്നപ്പോ തുണിയില്ലാതെ അവനേം കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടല്ലോ . ഇപ്പൊ എന്നാ പറ്റി ?” രാഗിണിയുടെ മുഖം അത് കേട്ടപ്പോൾ വിളറി .
“” അത് ..അത് ..മനൂന്റെ ശരീരം മൊത്തം ഐസ് പോലെ തണുത്തപ്പോൾ …ഞാൻ … ഞാൻ ..”‘
“”’ ഇച്ചിരി ചൂട് കൊടുക്കാൻ കെട്ടിപ്പിടിച്ചു … രാത്രീലും തണുത്താലോ …” രുഗ്മിണി അവളെ നോക്കി കണ്ണിറുക്കി .
“‘ രുക്കൂ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ …””
“‘ നിന്നെയവൻ ഉപേക്ഷിക്കുമെന്ന് കരുതുന്നുണ്ടോ ചേച്ചീ …”‘
“‘ഇല്ല …ആരുടേതന്നറിയാത്ത എന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തതാ മനു .അവൻ എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല .””
“‘ഓ …. ആ കടപ്പാട് കൊണ്ടാണോ നീ അവനെ പരിചരിച്ചത് …””
“‘അല്ല ..എനിക്ക് ..എനിക്ക് മനുവിനെ ഇഷ്ടമാ ..”’ രാഗിണി നാണിച്ചു മുഖം കുനിച്ചു .
“‘ഇത് കേൾക്കാനല്ലേ നീ കാത്തിരുന്നേ .. കൂട്ടിക്കൊണ്ട് പൊക്കോ നിന്റെ പെണ്ണിനെ …””‘രാഗിണിയുടെ പുറകിലേക്ക് നോക്കി രുഗ്‌മിണി പറഞ്ഞപ്പോൾ രാഗിണി തിരിഞ്ഞു നോക്കിയതും മനോജ് അവളെ ഇരുകൈ കൊണ്ട് വാരിയെടുത്തതും ഒന്നിച്ചായിരുന്നു …