“‘അഹ് ..അത് നിനക്കറിയില്ലേ ..കുഞ്ഞിന്റമ്മക്ക് കാവല് കിടക്കുന്നതാ . അകത്തുകേറിക്കിടക്കാൻ പറഞ്ഞാൽ കേക്കത്തില്ല .നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ “‘ തല തുവർത്തിക്കൊണ്ട് രുഗ്‌മിണി അങ്ങോട്ട് വന്നു .
“‘മിണ്ടാതിരിക്കടീ ..”‘രാഗിണി ചൂലവിടെ വെച്ചിട്ട് മനോജിന്റെ നെറ്റിയിൽ തൊട്ടു നോക്കി .പൊള്ളുന്ന പനി .
“‘ മനോജേ ..നല്ല പനിയുണ്ട് . ഇവളുടെ കൂടെ ഹോസ്പിറ്റലിൽ പോകാൻ നോക്ക് “”‘
“‘വരുന്നുണ്ടേൽ പെട്ടന്നാവട്ടെ …എനിക്ക് സമയമായി “” രുഗ്മിണി സ്‌കൂട്ടർ സ്റ്റാർട്ടാക്കി . മനോജ് ചുരുണ്ടുകൂടി കിടന്നതല്ലാതെ എഴുന്നേറ്റില്ല .
രുഗ്മിണി അവനെയൊന്ന് നോക്കിയിട്ട് സ്‌കൂട്ടറുമായി പുറത്തേക്ക് പോയി . ബാറിൽ പലഹാരം സപ്ലൈ ചെയ്തിട്ടവൾ തിരികെ വീട്ടിലെത്തി ..
“എടീ ചേച്ചീ …”‘ രുഗ്മിണിയുടെ ശബ്ദം കേട്ട് രാഗിണി പുറത്തെത്തി .
“‘ ഇവനോട് അകത്തു കയറിക്കിടക്കാൻ പറഞ്ഞില്ലേ നീ “”
“‘നീയെന്നാ രുക്കൂ ഈ പറയുന്നേ ? അവനെ അകത്തുകേറ്റി കിടത്തിയാൽ നാട്ടുകാര് ..”
“‘ഇനിയിതിൽ കൂടുതൽ എന്താകാനാ . നാട്ടുകാര് .അവരുടെ ഓശാരത്തിനാണോ നമ്മൾ ജീവിക്കുന്നെ .”‘
“‘നീ ഒച്ചയെടുക്കാതെ …”” രാഗിണി അവളെ ശാസിച്ചു .ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട ഇരുവരും പുറത്തെത്തി . മുറ്റത്തിന് വെളിയിൽ വെച്ചിരിക്കുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന മനോജ് . അവന്റെ മുഖവും തളർച്ചയും കണ്ട രുഗ്മിണി ഒറ്റക്കുതിപ്പിന് അവന്റെ മുന്നിലെത്തി ബൈക്കിന്റെ കീ ഊരി .
“‘നീയെങ്ങോട്ടാ ഈ കോലത്തിൽ ..വല്ലടത്തും പോയി വീഴും . ഹോസ്പിറ്റലിലേക്ക് ആണേൽ ഞാൻ കൊണ്ടൊകാം “”‘
“‘വേണ്ട …”‘
“”ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാം മനോജേ ..നീ ഇറങ്ങ് “”
“‘ഹോസ്പിറ്റലിലേക്ക് അല്ല രുക്കൂ …”’
“‘എന്നാൽ നീയിറങ്ങ് . ഞാൻ മെഡിസിൻ വാങ്ങിച്ചിട്ടുണ്ട് “‘ രുഗ്മിണി അവന്റെ കൈ പിടിച്ചു .
മനോജ് ഇറങ്ങി വീണ്ടും വരാന്തയിൽ ചാരി ഇരുന്നു .
“‘ എടീ ചേച്ചീ .. ഇതിനാത്തുള്ള മരുന്ന് കൊടുക്കണം . വല്ലോം കഴിച്ചിട്ട് കൊടുത്താൽ മതി .””’രുഗ്മിണി രാഗിണിയുടെ കയ്യിൽ മരുന്നിന്റെ നാലഞ്ച് കവർ കൊടുത്തിട്ട് സ്‌കൂട്ടറിന്റെ ചാവി ബാഗിൽ ഇട്ടിട്ട് , മനോജിന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി .