“‘എന്തായെടാ …”” ഫോൺ വൈബ്രെറ്റ് ചെയ്തത് അറിഞ്ഞ ബോബി കോൾ അറ്റൻഡ് ചെയ്തു
“‘ റഫീക്ക് നമ്മുടെ പിള്ളേരുടെ കയ്യിലുണ്ട് . അവന്റെ കയ്യിലുള്ള തോക്ക് ഞങ്ങൾ വാങ്ങി .”‘
“‘എന്നാലും സൂക്ഷിക്കണം . “” ബോബി പറഞ്ഞിട്ട് അയ്യരെയും ഗണേശിനെയും നോക്കി . അവരുടെ കണ്ണിലെ കൂസലില്ലായ്‌മ കണ്ടവൻ ഒന്ന് പതറി .
“” കൊച്ചെറുക്കാ …പാടിയിലേക്ക് വരുന്നതിന് മുന്നേ എന്റെ വണ്ടീലേക്ക് മാറ്റണം “‘ ബോബി റോഡ് സൈഡിൽ നിന്ന് നീട്ടി മുള്ളിക്കൊണ്ട് ഫോണിലൂടെ പറഞ്ഞു .
“‘ ഞങ്ങൾ ബോബി പറഞ്ഞ സ്ഥലത്തെത്തി …അഹ് ..വണ്ടി കണ്ടു “”‘ ബോബി മൂത്രമൊഴിച്ചു സിബ്ബിട്ടു തിരിഞ്ഞപ്പോഴേക്കും സ്‌കോർപ്പിയോ ഓമ്‌നിയുടെ പുറകിലെത്തിയിരുന്നു . പാതാളക്കുഴിയുടെ പുറകിലുള്ള പാടിയുടെ സമാന്തര റോഡിലായിരുന്നു ഓമ്നി നിർത്തിയിരുന്നത് . പുറകിൽ പിസ്റ്റൽ വെച്ച് റഫീഖിനെ അവർ ഓമ്‌നിയിലേക്ക് നടത്തി . ഡോർ തുറന്നകത്തേക്ക് കയറുമ്പോൾ കാമേഷിന്റെയോ റഫീക്കിന്റെയോ ഗണേശിന്റേയോ കണ്ണുകളിൽ പരിചിതത്വം കാണാത്തത് ബോബിയെ വീണ്ടും ചിന്താകുലനാക്കി .
“‘വണ്ടിയെടുക്ക് …”” അവരെ മാറി മാറി നോക്കിയിട്ട് ബോബി അകത്തേക്ക് കയറി . പുറകിൽ അന്യോന്യം ഉള്ള സീറ്റുകളിൽ ഗൺ പോയന്റിലായിരുന്നു അയ്യരും റഫീക്കും ഗണേശും .
“” നിങ്ങളിപ്പോൾ കൂടെ വരണ്ട . നാശം പിടിക്കാൻ .. ചവിട്ടടാ “”’ മുന്നിൽ ചീറിപാഞ്ഞുപോയ പോയ ഡ്യൂക്ക് റോഡിൽ പാളി മറിഞ്ഞപ്പോൾ തങ്ങളുടെ വണ്ടിക്ക് നേരെ ഉരുണ്ടു വരുന്ന പെൺകുട്ടിയെ കണ്ടു ,ഫോൺ മാറ്റിപ്പിടിച്ചു ബോബി അലറി .
“‘ചത്തൊടാ …”” അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വണ്ടികൾ നിർത്തി ആളുകൾ കൂടാൻ തുടങ്ങിയിരുന്നു .
“” വണ്ടി ഈ സൈഡിലൂടെ എടുത്തു പോടാ .ആളുകൾ കൂടിയാൽ പണിയാ “‘ ബോബി തന്റെ സൈഡിലുള്ള ചെറിയ മൺപാത കാണിച്ചു പറഞ്ഞു . ഡ്രൈവർ വേഗം വാൻ ഇടത്തേക്ക് തിരിച്ചു മൺപാതയിലേക്കിറക്കി .
“”നാശം പിടിക്കാൻ . “” മുന്നിൽ മൂന്നാല് പശുക്കൾ നിൽക്കുന്നത് കണ്ട ഡ്രൈവർ ഹോണടിച്ചു .
“”ഠപ്പേ “”‘