“‘എന്റമ്മയെ അയാൾ കെട്ടിയത് സ്വത്തിനുവേണ്ടിയാണ് . അമ്മയെ അച്ഛൻ …അല്ല സൂര്യൻ കെട്ടുമ്പോൾ എന്റമ്മയുടെ വയറ്റിൽ ഞാൻ മൂന്നുമാസം . സൂര്യന്റെ വഴിപിഴച്ച പോക്ക് കണ്ടയമ്മ അത് ചോദ്യം ചെയ്‌തപ്പോൾ അമ്മയെ അയാൾ ഉപദ്രവിക്കാൻ തുടങ്ങി . . ആ ബംഗ്ലാവ് അടക്കം സ്വത്തുക്കൾക്ക് വേണ്ടി എന്നെയും അമ്മയെയും അയാൾ കൊല്ലാൻ ശ്രമിച്ചു . പക്ഷെ അതിനും മുൻപേ അമ്മ ആ ബംഗ്ലാവ് അടക്കം പാതിമുക്കാൽ സ്വത്തും എന്റെ പേർക്കെഴുതി വെച്ചിരുന്നു . ഇനിയയാൾ കൊല്ലുന്നത് എങ്ങനെയാവും . മരണത്തയെനിക്ക് ഭയമില്ല . പക്ഷെ , എന്റമ്മയെ കൊന്ന അയാളെ ഞാൻ …അതിന് ..അതിനു മുന്നേ എനിക്കെന്റെ അച്ഛൻ ആരാണെന്നറിയണം . “‘മനോജ് കിതച്ചു .
“” മനോജേ വേണ്ട … സംസാരിക്കണ്ട … കിടന്നോളൂ …ഞാൻ ഇച്ചിരി കഞ്ഞിവെള്ളം തരാം .അത് കുടിക്ക് .എന്തേലും വയറ്റിലേക്ക് ചെല്ലണ്ടേ “‘ രാഗിണി പ്ളേറ്റുമായി അടുക്കളയിലേക്ക് പോയി . പെട്ടന്ന് തന്നെ ഉപ്പിട്ട കഞ്ഞിവെള്ളവുമായി അവൾ തിരികെ വന്നു . അവനെ തന്റെ നെച്ചിലേക്ക് ചാരിയിരുത്തിയിട്ട് രാഗിണി സ്പൂണിൽ അൽപ്പാൽപ്പമായി കഞ്ഞിവെള്ളം കോരിക്കൊടുത്തു .
…………………………………………….
ഹോണ്ടാ സിറ്റിയിൽ ചാരിക്കിടന്ന് ആരുമായോ സംസാരിക്കുകയായിരുന്നു കാമേഷ് .
“‘ കാമീ … രണ്ടു സ്‌കോർപ്പിയോ നമ്മളെ പിന്തുടരുന്നുണ്ട് “”
“”രണ്ടല്ല ഗണേശാ …അതിന്റെ പുറകെ ഒരു ബെൻസും കാണും നോക്കിക്കേ …””
“‘അതെ കാമീ .. ബെൻസ് മാത്രമല്ല .അതിന്റെ പുറകെ ഒരു ഓമ്‌നിയുമുണ്ട് . “”‘
“‘ഹ്മ്മ് …””‘
“”‘ പണി ആണോ …”‘
“‘നല്ല അസ്സല് പണിയാ പുറകിൽ . എന്താ പേടിയുണ്ടോ ?”’
“”’ എന്ത് പേടി .. ഇതൊക്കെ നമ്മളെത്ര കണ്ടതാ .””
“‘കാമീ ഓടിക്കോ ….”” പെട്ടന്ന് കാർ ഇടത്തേക്ക് വെട്ടിച്ചൊരിടവഴിയിലേക്ക് കയറ്റി നിർത്തിയിട്ട് ഗണേഷ് പുറത്തിറങ്ങുന്നതിന് മുന്നേ കാമേഷ് മുന്നിൽ ഓടുന്നുണ്ടായിരുന്നു .
“‘ പിടിക്കടാ ആ നായിന്റെ മക്കളെ ..”‘ സ്കോർപ്പിയോയിൽ നിന്ന് ചാടിയിറങ്ങി സലിം വർഗീസ് അലറി . സ്കോർപ്പിയോയിൽ ഉണ്ടായിരുന്നവർ കാമേഷിന്റെയും ഗണേഷിന്റെയും പുറകെ പാഞ്ഞു .