അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Posted by

“‘ദേ ..എനിക്കത്ര ആരോഗ്യമില്ല കേട്ടോ .പോരാത്തേന് കാലും വയ്യ . എണീറ്റെ …””രാഗിണി അവനെ നിർബന്ധിച്ചു അകത്തു കയറ്റി .ഹാളിലെ കസേരയിൽ അവൻ ഇരിക്കാൻ തുനിഞ്ഞപ്പോൾ രാഗിണി അവനെ തന്റെ മുറിയിലേക്ക് നടത്തി .

”മനോജേ ..എണീറ്റെ ..ഇത്കുടിച്ചേ ..”‘

“‘വിശക്കുന്നില്ല രാഖീ …”‘

“‘അങ്ങനെ പറഞ്ഞാൽ പറ്റില്ല . മരുന്ന് കഴിക്കാൻ ഉള്ളതാ …”’രാഗിണി കഞ്ഞി നന്നായി ഉടച്ചതും ചുട്ട പപ്പടവും തേങ്ങാച്ചമ്മന്തിയും പ്ളേറ്റിലാക്കി കൊണ്ടുവന്നിരുന്നു .അവൾ മനോജിനെ തലയിണ ക്രാസിയിലേക്ക് വെച്ച് , ചാരിയിരുത്തി .

“”മതി …”‘ രണ്ടു സ്പൂൺ കഞ്ഞി ഇറക്കിയിട്ടവൻ പറഞ്ഞു .

“‘ദേ …. മൊത്തം കുടിച്ചോണം .. കൊച്ചിന്റച്ഛൻ ആണെന്നൊന്നും ഞാനോർക്കില്ല കേട്ടോ .. നല്ല കിഴുക്ക് വെച്ചുതരും “‘ രാഗിണി ചിരിച്ചോണ്ട് പറഞ്ഞു …എന്നിട്ടവന്റെ കണ്ണിലേക്ക് നോക്കി .

“‘എന്തിനാ മനോജേ അവരുടെ മുന്നിൽ വെച്ചങ്ങനെ പറയാൻ പോയെ . മനോജിന്റെ ഭാവിയാണ് ആ നിമിഷം തീർന്നത് . രുക്കുവും ഒന്നുമെതിർത്തില്ല . ജെയ്‌മോൻ അങ്കിൾ വരട്ടെ .അടുത്ത ചെക്കപ്പിന് ഞാൻ ഡോക്ടറോട് പറയും …”‘

“‘വേണ്ട … എന്നെപ്പോലൊരു തന്തയില്ലാത്തവൻ ആയിട്ട് കൊച്ചു വളരണ്ട . അതാരുടെ കൊച്ചായാലും ഞാൻ എന്റെ കൊച്ചായിട്ട് തന്നെ വളർത്തും . “””

“‘മനോജേ ..സൂര്യപ്രസാദ്‌ സാർ …..”” രാഗിണി കണ്ണ് മിഴിച്ചവനെ നോക്കി .

“‘എന്റയച്ചനല്ല . ഞാനിവിടെ വന്നപ്പോൾ എനിക്ക് നിങ്ങളോടുള്ളത് വേറെന്തോ വികാരമായിരുന്നു . തനിച്ചു ജീവിക്കുന്ന നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും ഒക്കെ . പക്ഷെ എപ്പോഴോ രാഖിയെ എനിക്കിഷ്ടമായി . സഹതാപം കൊണ്ടാണ് ഞാൻ നിന്നെ സ്നേഹിച്ചതെന്ന തോന്നലുണ്ടാവുമോ ., സൂര്യന്റെ മകനെന്ന നിലയിൽ എന്നെ തള്ളിക്കളയുമോ എന്നൊക്കെയുള്ള ഭയത്തിൽ ഞാൻ ആരോടുമത് പറഞ്ഞില്ല . നിനക്കപകടം നടന്നയന്നു ഓടിപ്പാഞ്ഞു വന്നതും ഞാൻ അത് കൊണ്ടാണ് . . അച്ഛനാണ് അതിന്റെ പുറകിൽ നിന്നറിഞ്ഞപ്പോൾ , വല്ല തെളിവും കിട്ടുമോന്നറിയാനാണ് ഞാൻ വീട് മൊത്തം അരിച്ചു പെറുക്കിയത് . അപ്പോഴാണ് അച്ഛന്റെ ഡ്രോയിൽ നിന്നും പഴയൊരു ഡയറി കിട്ടിയത് ….”‘മനോജിന്റെ പല്ലുകൾ ഞെരിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *