അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Posted by

“‘ബോബി നഷ്ടത്തിന്റെ കണക്ക് നീ വിട് . ഈ ഷാപ്പ് പിടിക്കുന്നത് പുണ്യത്തിനൊന്നുമല്ല . കള്ളിൽ വെള്ളം ചേർത്തുണ്ടാക്കുന്ന നക്കാപ്പിച്ച കാശിനുമല്ല .എന്റപ്പൻ തുടങ്ങി വെച്ചതാ അത്.
ഇതിൽ പ്രെസ്റ്റീജിന്റെ ഇഷ്യൂ ഉണ്ട് .  . അത് വിട്ടുകളയുന്നതിന്റെ വിഷമം മാത്രമല്ല . പാലക്കാട് നിന്ന് കള്ള് കൊണ്ടു വരുന്നതിന്റെ മറവിൽ ഡിസ്റ്റ്ലറിയിലേക്ക് കൊണ്ടുവരുന്ന സ്പിരിറ്റ് . അങ്ങനെ കുറെ കാര്യങ്ങൾ . നീ അവന്റെ പുറകെ ഉണ്ടോ ?””

“‘ ഞാനിപ്പോ സൂര്യന്റെ പുറകിലുണ്ട് . അയാൾ പട്ടരെ എന്താ ചെയ്യുന്നെന്ന് നോക്കട്ടെ . റഫീക്ക് താമസിക്കുന്ന ഹോട്ടലിലും നമ്മുടെ ആളുകൾ ഉണ്ട് .””

“‘സൂര്യൻ ചെയ്യുന്നത് വാച്ച് ചെയ്യ് . എനിക്കൊരു ഡൗട്ട് ഉണ്ട് . സൂര്യന്റെ അളുകൾ ആണോ അവരെന്ന് “‘

”നമ്മൾ ചെയ്ത പോലെ അല്ലെ …ഹമ് ..നമുക്ക് നോക്കാം റീബെച്ചീ ….””

“‘എന്നാൽ ശെരി . നീ അപ്പപ്പോൾ കാര്യങ്ങളെന്ന അറിയിക്കണം “”’

………………………………………………………………….

“”’ മനോജേ … മനോജേ …ദേവീ നല്ല പനിയുണ്ടല്ലോ “” ഉച്ചക്ക് പ്ളേറ്റിൽ ചോറുമായി വന്ന് മനോജിനെ വിളിച്ച രാഗിണി അവൻ വിളിച്ചിട്ടും എണീക്കാതായപ്പോൾ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി . പൊള്ളുന്ന ചൂട് .

രാഗിണി പെട്ടന്ന് അകത്തേക്ക് പോയി , മൺകലത്തിൽ നിന്നും തണുത്ത വെള്ളം കൊണ്ടുവന്ന് തുണിയിൽ മുക്കി അവന്റെ നെറ്റിയിൽ വെച്ചു . വേറെ തുണി കൊണ്ടവൾ അവന്റെ കഴുത്തും കയ്യും കാലുമെല്ലാം തുടച്ചു .ചുണ്ടിലേക്ക് വെള്ളം ഇറ്റ് വീണപ്പോൾ മനോജ് ഞെരങ്ങിക്കൊണ്ട് മെല്ലെ കണ്ണ് തുറന്നു .

“‘മനോജേ ഹോസ്പിറ്റലിൽ പോകാം ..ഞാൻ ഓട്ടോ വല്ലതും വിളിക്കാം “‘ രാഗിണി എണീറ്റു .

“‘വേണ്ട രാഖീ … വേണ്ട .”‘മനോജ് അവളുടെ കയ്യിൽ പിടിച്ചു .

“‘ഇപ്പൊ അൽപം ചൂട് കുറവുണ്ട് .. മനോജ് എണീറ്റെ . ഇച്ചിരി കഞ്ഞി കുടിച്ചിട്ട് ടാബ്ലറ്റ് തരാം . ഇവിടെ തറയിൽ കിടക്കണ്ട . മുറിയിൽ കിടന്നാൽ മതി .”’

“‘വേണ്ട ..ഞാനിവിടെ കിടന്നോളാം >..”’

“‘വാശി പിടിക്കല്ലേ മനോജേ …വാ എണീറ്റേ “” രാഗിണി അവന്റെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *