“” അപ്പോൾ അതും പോയി . ഇന്ന് വിളിച്ചവനെയും പൊക്കണം . പൊക്കണം . ഒരുപക്ഷെ ഇത് വല്ലതും മുൻകൂട്ടി കണ്ടുകൊണ്ട് ആ റഫീക്ക് അലി മുഹമ്മദ് കളിച്ച കളിയാവും . അവന്റെ ആളുകളെ വെച്ച് .ഹ്മ്മ്മ് ……അവനെ പൂട്ടിയിട്ടുണ്ടല്ലോ . ശെരിക്കൊന്ന് പെരുമാറിയാൽ അവൻ തത്ത പറയുമ്പോലെ പറയും . “”
“” റഫീക്ക് അലി അല്ലിത് . ഒരു കാമേഷ് നാരായണ അയ്യർ . പട്ടാമ്പി സ്വദേശി.”’ മൊബൈലിൽ അപ്പോൾ വന്ന മഹേഷിന്റെ മെസ്സേജ് നോക്കിക്കൊണ്ട് സൂര്യൻ പറഞ്ഞു .
“‘എവിടെ കാണിച്ചേ ….”” റീബ മൊബൈലിലേക്ക് നോക്കി . അല്പം മുടി നീട്ടിവളർത്തിയ വെളുത്തു മെലിഞ്ഞൊരു ചെറുപ്പക്കാരൻ . അവന്റെ ഷർട്ടിന്റെ ബട്ടണുകൾക്കിടയിലൂടെ പൂണൂൽ കാണാം . റീബയുടെ കണ്ണുകൾ ചെറുതായി .
“” പട്ടാമ്പിക്കാരൻ പട്ടരും പോണ്ടിച്ചേരിക്കാരൻ മുസ്ലീമും ഒക്കെച്ചേർന്ന് നമുക്കിട്ട് പാരയാണല്ലോ . ഇവരൊന്നും ഈ ഷാപ്പിന്റെ മേഖലയിലെ ഇല്ലാത്തതാ .””
“” സൂര്യാ … പൂട്ടണം ഈ നായിന്റെ മക്കളെ . പറ്റിയ ആളുകൾ ഇല്ലെങ്കിൽ പറ . പുറത്തു നിന്നിറക്കാം “‘
“‘വേണ്ട … സലിം അവന്റെ കാറിന്റെ പുറകെ പോയിട്ടുണ്ട് . എന്തുവേണോന്ന് എനിക്കറിയാം . നീ വീട്ടിലേക്ക് പൊക്കോ . “”
“‘ഹ്മ്മ് … നീ വിളിക്ക് സൂര്യാ അപ്പപ്പോൾ കാര്യങ്ങളറിയണം എനിക്ക് . അവരാരാണെന്നും , ആർക്കുവേണ്ടിയാണീ പണിയെന്നും “‘
“‘ഹ്മ്മ്മ് ….””
റീബ ഇറങ്ങിയതും ബെൻസ് മുന്നോട്ട് പാഞ്ഞു . രണ്ടു നിമിഷത്തിന് ശേഷം അതിന്റെ പുറകെ അല്പം അകലെ ഇട്ടിരുന്ന ഓമ്നിയും .
“” ബോബി … എന്താ ഞാനീ കേൾക്കുന്നേ ? ”’
“‘ റീബേച്ചീ …. സൂര്യന്റെ ആൾക്കാരുടെ മുകളിൽ നമ്മൾ കൺസീൽഡ് വെച്ചതാ . അയാളുടെ മാനേജരുടെ കയ്യിൽ നിന്ന് തന്നെ തുക അറിഞ്ഞ് , അതിലും മൂന്നു ലക്ഷം കൂട്ടി തന്നെ . ഒന്നോ രണ്ടോ ലക്ഷത്തിന് ആരും കൺസീൽഡ് കൂട്ടി വെക്കരുതെന്ന ലക്ഷ്യത്തോടെ . പക്ഷെ .. ഇവൻ പത്തുലക്ഷമാ കൂട്ടിവച്ചേ . അത് ശെരിക്കും നഷ്ടമാ റീബേച്ചീ . കഴിഞ്ഞ തവണത്തേക്കാൾ ഇരുപതു ലക്ഷം കൂടുതൽ . കഴിഞ്ഞ വർഷത്തെ ലാഭം ഞാൻ നോക്കിയപ്പോൾ ഈ തുക നഷ്ട്മാ …”’