അവൾ രുഗ്മിണി 8 [മന്ദന്‍ രാജാ]

Posted by

അവൾ രുഗ്മിണി 8

Aval Rugmini Part 8 Author മന്ദന്‍ രാജാ

Previous parts of Aval Rugmini 

 

”നീ …നീയായിരുന്നോ ?”’ ഇടിമിന്നലിന്റെ വെളിച്ചത്തിൽ വരാന്തയിൽ ചാരിയിരിക്കുന്ന ആളെ കണ്ടതും രുഗ്മിണി മഴു താഴ്ത്തി . മഴ ചാറാൻ തുടങ്ങിയിരുന്നു .ഇടിയും മിന്നലും ശക്തിയായി , ഹുങ്കാര ശബ്ദത്തിൽ മഴ ആർത്തലച്ചു വന്നു .

“‘മനോജേ അകത്തു വാ “‘

“‘വേണ്ട ..നീ കിടന്നോ “‘

“‘ഒന്നുകിൽ നീ അകത്ത് വരണം …അല്ലെങ്കിൽ ഇവിടുന്ന് പോകണം “”

മനോജ് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു . രുഗ്മിണി അവൻ പോയതും അകത്തുകയറി വാതിൽ കൊളുത്തിട്ടു .

പിറ്റേന്ന് പതിവുപോലെ രുഗ്മിണി പലഹാരങ്ങളുമായി ടൗണിലേക്ക് പോയി .ജെയ്‌മോനെ കണ്ടിട്ട് കുറച്ചുദിവസങ്ങളായിരുന്നു . വിളിച്ചാൽ ഫോൺ സ്വിച്ചോഫും .അവൾക്കെന്തോ പന്തികേട് പോലെ തോന്നി .

“” ഇതെന്തിനാ രുക്കൂ വരാന്ത മറയ്ക്കുന്നത് ?””

“‘ചാറ്റലടിക്കുന്നുണ്ടടീ “‘ കോളേജിൽ നിന്നും വന്നപ്പോൾ പ്ലാസ്റ്റിക് ഷീറ്റും വാങ്ങിയാണ് രുഗ്മിണി വന്നത് . വരാന്തയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിട്ടവൾ ചുരുട്ടി മുകളിലേക്ക് കയറ്റി വെച്ചു . രാഗിണി അകത്തേക്ക് പണികൾ ഒതുക്കാനായി കയറിപ്പോയി .

പിറ്റേന്ന് രാവിലെ പലഹാരത്തിന്റെ പണികൾ തീർത്ത് രുഗ്മിണി കുളിക്കാനായി കയറിപ്പോൾ , വീടിനകം തൂത്തു വൃത്തിയാക്കി , വരാന്തയിലേക്ക് ചൂലുമായി ഇറങ്ങിയ രാഗിണി വരാന്തയിൽ പായയിൽ ചുരുണ്ടുകൂടി കിടക്കുന്ന രൂപം കണ്ടു ഞെട്ടി .

“‘ആരാ …ആരാത് ? ….”‘ രാഗിണിയുടെ ശബ്ദം കേട്ടയാൾ പാതി തിരിഞ്ഞു ..

“‘മനോ ..മനോജെന്താ ഇവിടെ “”

Leave a Reply

Your email address will not be published. Required fields are marked *