നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Posted by

എല്ലാരും തന്നെ പുച്ഛത്തോടെ നോക്കുന്നത് കണ്ട വിനു പെട്ടെന്ന് തന്നെ തന്റെ വണ്ടി എടുത്തു അവിടെ നിന്നും പോയി
മാളൂട്ടിയെ എല്ലാരും ചേർന്നു ആശ്വസിപ്പിച്ചു
കുറച്ച് കഴിഞ്ഞപ്പോൾഎനിക്ക് അത്യാവശ്യം ആയിട്ട് പുറത്തുപോയി ചെയ്യണമായിരുന്നു
ഞാൻ അതിനായി പുറത്തുപോയി
ഞാൻ പോയിക്കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് അവിടെ വന്നുനിന്നു
ജീപ്പിൽ നിന്ന് si കൂടെ രണ്ടു വനിതാ കോൺസ്റ്റബിൾ മാരും ഉണ്ടായിരുന്നു
ഉള്ളിൽ കയറിയ si അഞ്ജലിയെ അന്വേഷിച്ചു
അഞ്ജലി മുന്നോട്ട് വന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
ആമ്പിള്ളേരെ വലവീശിപിടിച്ചിട്ടു കിടന്നു മോങ്ങുന്നോ പുന്നാരമോളെ si കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു
അഞ്ജലി നിന്ന് കരയുന്നു
മം ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റു si ഉത്തരവിട്ടു
സർ വെറുതെ കാര്യം അറിയാതെ ഈ കുട്ടിയെ അറസ്റ്റ് ചെയ്യരുത് കൂട്ടത്തിൽ ഒരാൾ പറഞ്ഞു
കാര്യം ഒക്കെ ഇവൻ പറഞ്ഞു ബാക്കി സ്റ്റേഷനിൽ ചെന്നിട്ടു
അപ്പോഴാണ് പിന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന വിനുവിനെ എല്ലാരും ശ്രദ്ധിക്കുന്നത്
അപ്പോയെക്കും വനിതാ കോൺസ്റ്റബിൾ മാളൂനെ പിടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി
എല്ലാം കണ്ടു തന്റെ തെറ്റ് തിരിച്ചറിങ് ഒന്നും ചെയ്യാൻ ആവാതെ തയെക്കു നോക്കി മാഡം അങ്ങനെ നിന്നു
ആരും ഒന്നും ചെയ്യാൻ ആവാതെ തരിച്ചു നിന്ന്
ജീപ്പിൽ മാളൂനെ കയറ്റാൻ പോകുമ്പോൾ ആണ് ജീപ്പിന്റെ പിന്നിൽ എന്റെ ബെൻസ് കാർ വന്നു നിന്നത്
ഞാൻ അതിൽ നിന്ന് ഇറങ്ങിയത് കണ്ട വിനുവും si യും ഒരുപോലെ ഞെട്ടി
അവർ അവിടെ ഞാൻ ഉണ്ടാവില്ല എന്നുകരുതിയാണ് വന്നത്
ഞാൻ നോക്കുമ്പോൾ മാളൂട്ടി ഇരുന്നു കരയുന്നു പെട്ടന്ന് അവൾ അവളെ പിടിച്ച കൈകൾ വിടുവിച്ചു എന്റെ അടുത്തേക്ക് ഓടിവന്നു എന്റെ കയ്യിൽ കെട്ടിപിടിച്ചു ഇക്കാക്ക എന്നെ വിട്ടുകൊടുക്കല്ലേ എന്ന അപേക്ഷ ആ പിടിയിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *