ഉമ്മ സങ്കടത്തിൽ തന്നെ ആണ് ഞാൻ പിന്നെ അങ്ങനെ നടന്നു പെട്ടന്ന് തന്നെ കല്യാണം വന്നു അനിയന്റെ കല്യാണം വിളിക്കാൻ പോയിടത്തെല്ലാം ന്റെ കല്യാണവിഷയം ചർച്ചയായി ന്റെ ഫ്രണ്ട്സിന്റെ ഇടയിൽ ഞാൻ ആക്രമിക്കപ്പെട്ടു
എന്നാലും കല്യാണ ദിവസം സന്തോഷത്തോടെ ഓടിനടന്നു എല്ലാ ജോലിയും ചെയ്യുന്ന എന്നെ കണ്ടു എല്ലാരും അന്ധംവിടുകയും ചെയ്തു എന്ന് മാത്രം അല്ല എന്നെ കളിയാക്കിയവർ എല്ലാം ഇളിഭ്യരായി പോവുകയും ചെയ്തു
അനിയന്റെ പെണ്ണ് വീട്ടുകാരുടെ വിരുന്നിൽ മുതൽ ഒരു ബന്ധവും ഇല്ലാത്ത ബന്ധുവീട്ടിലെ വിരുന്നിവരെ എന്റെ കല്യാണം ചർച്ചയായി
പോകെപ്പോകെ ജീവിതത്തിൽ പ്രേമിച്ചു നടക്കാത്ത എന്നെ നിരാശ കാമുകൻ മുതൽ ഗേ വരെ ആക്കി മാറ്റി സമൂഹം
ഒരിക്കൽ എന്റെ ഒരു ബന്ധു എന്നോട് ചോദിച്ചു നിനക്ക് വേറെ വല്ല പ്രശ്നം ഉണ്ടെങ്കിൽ എനിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് ഒന്ന് പോയി കണ്ടോ എന്ന്
എന്നെ പ്രാന്തൻ ആകാഞ്ഞത് ഭാഗ്യം
അനിയന് ഇപ്പൊ ഒരു കുഞ്ഞു പിറന്നു ഞങളുടെ സ്വന്തം ഫറാമോൾ
എന്നിട്ടും എന്റെ ഏകാന്ത ജീവിതം മാത്രം മാറിയില്ല ഞാൻ ഇപ്പോഴും അവിവാഹിതൻ തന്നെ 32ആം വയസ്സിലും കന്യകാൻ ആയി തുടരാൻ വിധിക്കപ്പെട്ടവൻ
എല്ലാർക്കും ഞാൻ ഒരു കളിപ്പാട്ടം ആയപ്പോൾ ഉമ്മാക്ക് മാത്രം ഞാൻ തീരസംഗടം ആയി നിന്നുപോന്നു എങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു
ഇപ്പൊ എനിക്ക് എന്റെ കൂട്ടുകാരനോട് ചേർന്നു നടത്തുന്ന ഫാർമിൽ partnership ഉണ്ട് ഞാൻ എല്ലാ ശെനി ഞായറാഴ്ച കളിലും അവിടെ പോവും ശെനിയായ്ച്ച കമ്പനി ഉച്ച വരെയേ ഉണ്ടാകു ഞാൻ അന്ന് പോകാറില്ല പകരം വെള്ളിയാഴ്ച രാത്രി തന്നെ ഊട്ടിയിലേക് തിരിക്കും അവിടെ ആണ് ഞങളുടെ ഫാം അവൻ അവുടുത്തുകാരൻ ആണ് അവൻ ആണ് ഫാം നടത്തുന്നത് ഞാൻ സൈലന്റ് പാർട്ണർ മാത്രം എല്ലാപ്രാവശ്യവും ഞാൻ പോകുമ്പോൾ അവനും മക്കള്ക്കും കോഴിക്കോടൻ അലുവയും കായവര്ത്തതും മക്കൾക്ക് ടോയ്സും ഒക്കെ കൊണ്ടുപോകു
അവിടത്തെ രണ്ടുദിവസം ആണ് ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കാര്
ഞാനും അവിടത്തെ പണികൾ ചെയ്യും പശുക്കൾക്ക് തീറ്റ കൊടുക്കും അങ്ങനെ ലയിച്ചങ്ങു ചേരും
ആ അയച്ച തിരിച്ചു വന്നപ്പോൾ അത്ര നല്ലതല്ലാത്ത വാർത്ത ആണ് എന്നെ സ്വീകരിച്ചത് ഞങളുടെ വൈസ് ചെയർമാൻ വരുന്നു ഇക്കയുടെ മകൾ കോഴ്സ് കഴിഞ്ഞു ഈ ആഴ്ച എത്തും
എല്ലാരും ടെൻഷനിൽ ആണ് എങ്കിലും എന്നിൽ എല്ലാരും പ്രതിക്ഷ അർപ്പിക്കുന്നപോലെ എനിക്ക് തോന്നി
ആ ബുധനാഴ്ച എന്നെ ഇക്ക വീട്ടിലേക്കു വിളിപ്പിച്ചു ഞാൻ മക്കൾക്ക് കുറെ ടോയ്സും ചോക്ലേറ്റ് ഒക്കെ വാങ്ങി പോയി
കാര്യം മറ്റൊന്നും അല്ല ഇക്കയുടെ മകൾ നാളെ ഫ്ലൈറ്റ് ഇറങ്ങുന്നത് കൊച്ചിയിൽ ആണ് അവിടെ ആരെയൊക്കെയോ കാണാൻ ഉണ്ട് പോലും രാത്രി ആണ് ഫ്ലൈറ്റ് അതുകൊണ്ട് ഞാൻ പിക്കപ്പ് ചെയ്യാൻ പോണം എന്നിട്ട് അന്നുരാത്രി അവിടെ താങ്ങി പിറ്റേന്ന് കാണാൻ ഉള്ളോരേ ഒക്കെ കണ്ടു ഇങ്ങോട്ട് കൂട്ടികൊണ്ടുവരണം
കാദര്ക്ക ലീവ് ആണ്, ഇക്കയുടെ ഡ്രൈവർ ആണ് കാദര്ക്ക
ഇക്കയോട് പറ്റില്ല എന്ന് പറയാൻ പറ്റാത്തത് കൊണ്ട് എനിക്ക് അത് ഏറ്റെടുത്തു ചെയ്യേണ്ടി വന്നു
അങ്ങനെ ഞാൻ എന്റെ audiq5 ഇൽ കൊച്ചിയിലേക്ക് വിട്ടു
(തുടരും)