പക്ഷെ ഞാൻ എന്റെ നിബദ്ധനകളിൽ തന്നെ ഉറച്ചുനിന്നു ഇനി ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിലും വിട്ടുവീഴ്ചക്കില്ല എന്നുതന്നെ ഉറപ്പിച്ചു
പിറ്റേന്ന് ഓഫീസിൽ പോയ ഞങ്ങളെ വരവേറ്റത് ഒരു സന്തോഷവാർത്ത ആണ് ഇക്കയുടെ മകൾ അവിടെ ഒരു കോഴ്‌സിന് ചേർന്നു ഇനി ഇപ്പൊ 1year കഴിഞ്ഞേ അവൾ വരൂ എന്ന് അതുകേട്ടതോടെ സ്റ്റാഫ് എല്ലാരും തന്നെ ആഘോഷത്തിൽ ആയി
അതിനേക്കാൾ വലിയ സന്തോഷം ആണ് അന്ന് വൈകീട്ട് എന്നെ തേടി വന്നത് ഞാൻ വീട്ടിൽ എത്തി ചായ കുടിക്കുക ആയിരുന്നു അപ്പോയാണ് എന്റെ പുന്നാര പെങ്ങളും ഉമ്മയും കൂടെ അവിടേക്കു വന്നത് എന്തോ പറയാൻ ഉണ്ട് ഉമ്മാക് പക്ഷെ എന്തോ മടിപോലെ
ഇങ്ങൾക്കെന്താ ഉമ്മ പറയാൻ ഉള്ളെ ഞാൻ ചോദിച്ചു ഉമ്മ മടിച്ചു മടിച്ചു തുടങ്ങി
അത് മോനെ ഒരു കല്യാണാലോചന വന്നിട്ടുണ്ട്
ഉമ്മ നിർത്തി എന്നെ ഒന്ന് നോക്കി
ഞാൻ ഇരുത്തി ഒന്ന് മൂളി
നല്ല കൂട്ടര നിക്ക് നേരിട്ട് അറിയാവുന്ന കുട്ടിയ എന്റെ പെങ്ങൾ അടിച്ചു ഒരു ഗോൾ ഇപ്പൊ ഡിഗ്രി കഴിഞ്ഞതേ ഉള്ളു
ഞാൻ അൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു
നിങ്ങൾക്കൊക്കെ പറഞ്ഞാലും mansilaaville നിക്ക് ന്റെ മോളായി കൊണ്ട് നടക്കാൻ അല്ല ഭാര്യ ആകാൻ ആണ് പെണ്ണ് വേണ്ടത്
അതിനു നിനക്കാണെന്നു ആരുപറഞ്ഞു നിന്റെ കണ്ടിഷൻ ഒക്കെ വച്ചു പെണ്ണ്നോക്കി ഞങ്ങൾ മടുത്തു ഇത് എന്റെ അനിയനാ പെണ്ണ് നോക്കുന്നെ ഇക്കാക്ക ഈ ജന്മം ഒരു പെണ്ണ് കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല അവൾ അടുത്ത ഗോൾ അടിച്ചു
അപ്പപ്പോ അതാണ് കാര്യം ന്നെ നിർത്തി അനിയനെ കെട്ടിക്കണം എന്ന് പറയാൻ ഉമ്മാക്ക് മടി വെറുതെ അല്ല
ഞാൻ ചിരിച്ചു കൊണ്ട് ഉമ്മയെ നോക്കി
പക്ഷെ അവിടെ സങ്കടം ആയിരുന്നു ഭാവം
ന്റെ ഉമ്മ അവന്റെ കാര്യം ഞാൻ പറയാൻ ഇരിക്കുക ആയിരുന്നു ന്റെ കല്യാണം വരെ അവനെ ഇങ്ങനെ നിർത്താൻ പറ്റോ
ന്നാലും ഉമ്മാന്റെ കുട്ടി ഇങ്ങനെ നിൽക്കുമ്പോൾ ഉമ്മ എങ്ങനാ ഓനെ എങ്ങനാ കെട്ടിക്ക
ന്റെ ഉമ്മ നിക്ക് വിധിച്ച ടൈം ആയിട്ടുണ്ടാവില്ല അല്ലതെ ഇപ്പൊ എന്താ പറയാ ഇതിപ്പോ ഇവൾക്ക് അറിയാവുന്ന കുട്ടി അല്ലെ ഇവളുടെ സ്റ്റുഡന്റ് ആണുംതാനും ഇപ്പൊ എന്തായാലും ഇത് നടക്കട്ടെ ശേഷം ന്റെ നോക്കാം ഇത് കഴിഞ്ഞു പിന്നെ ന്റെ ഉമ്മ ഫ്രീ അല്ലെ അപ്പൊ നിക്ക് വേണ്ടി എത്ര വേണേലും അന്വേഷിച്ചു നടക്കാലോ ഞാൻ അതും പറഞ്ഞു ചിരിച്ചു