അപ്പോയെക്കും സഫയും മറവയും പുറത്തു പോണം എന്നുപറഞ്ഞു ബഹളം വെക്കാൻ തുടങ്ങി ഞാൻ അവരെയും കൊണ്ട് മാളിൽ പോയി ഒരു കറക്കം ഒക്കെ കഴിഞ്ഞു അവർക്കു കുറച്ചു കളിപ്പാട്ടങൾ ഒക്കെ വാങ്ങി തിരിച്ചു വന്നു രണ്ടാളും ഫുൾ ഹാപ്പി ആണ് ഞങ്ങൾ വീടിന്റെ മുന്നിൽ എത്തിയപ്പോ തന്നെ ഞങ്ങളെ കാത്തുനില്ക്കുകയാണ് ന്റെ പെങ്ങളൂട്ടി ന്നെ രണ്ടാളും പൊടിച്ചിട്ടുണ്ടാവും എന്ന് അവൾക്ക് അറിയാം വീട്ടിൽ എത്തിയപ്പോൾ തന്നെ രണ്ടും ടോയ്‌സ് ഒക്കെ എടുത്തു ഇറങ്ങുന്നത് കണ്ടപ്പോ തന്നെ അവൾക്ക് ദേഷ്യം വന്നു ഇക്കാക്ക ആണ് രണ്ടിനും ആവശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ വാങ്ങി കൊടുക്കുന്നെ ഇപ്പൊ തന്നെ ഇവിടെ ടോയ്‌സ് മുട്ടി നടക്കാൻ വയ്യ
ഞാൻ ന്റെ കുട്ടികൾക്കല്ലാണ്ട് ആർക്കാ ഇതൊക്കെ വാങ്ങി കൊടുക്ക ഞാൻ തിരിച്ചടിച്ചു
നേരത്തിനു കല്യാണം കഴിച്ചെങ്കിൽ സ്വന്തം മക്കൾക്ക് വാങ്ങി കൊടുക്കായിരുന്നല്ലോ അവളും വിട്ടില്ല
ഇത്തവണ എന്തായാലും ഞാൻ ഉത്തരമില്ലാതെ തോറ്റു ഞാൻ വേഗം അകത്തേക്ക് പോയി രക്ഷപെട്ടു ഇല്ലെങ്കിൽ അവളെന്നെ കൊന്നു കൊലവിളിക്കും എന്ന് എനിക്ക് അറിയാം
പിറ്റേന്ന് രാവിലെ 9മണിക്ക് തന്നെ ഞാൻ ഓഫീസിൽ എത്തി എന്റെ വർക്ക് തുടങ്ങി ഞാൻ സ്യൂട്ട് ഒക്കെ ഇട്ടിട്ടാണ് പോയത് ജിഎം ആണല്ലോ അപ്പൊ അങ്ങനെ ഒക്കെ വേണമല്ലോ
9.30ആയപ്പോ അഞ്ജലി വന്നു സർ ഇന്ന് നേരത്തെ എത്തിയോ എന്ന് ചോദിച്ചു കൊണ്ട് അവൾ ഗുഡ് മോർണിംഗ് പറഞ്ഞു
ഞാനും തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു
സർ പറഞ്ഞ പോലെ തന്നെ 10.00മണിക്ക് സ്റ്റാഫ് മീറ്റിംഗ് ഞാൻ അറേഞ്ച് ച്യ്തിട്ടുണ്ട്
ഞാൻ വെരിഗുഡ് പറഞ്ഞു അവളെ അഭിനധിച്ചു
പിന്നെ അഞ്ജലി ന്നെ സർ എന്ന് വിളിക്കണ്ട കേട്ടോ പേര് വിളിച്ചാൽ മതിയാവും
എന്നെക്കാൾ പ്രായം ഉള്ള സാറിനെ ഞാൻ എങ്ങനെ പേര് വിളിക്കാ അവൾ തിരിച്ചു ചോദിച്ചു
ഒക്കെ ന്നാ ന്റെ അനിയത്തികുട്ടി ന്നെ ഇക്കാക്ക ന്ന് വിളിച്ചാൽ മതി, അവളെ അനിയത്തി ആയിട്ട് തന്നെ ആണ് ഞാൻ കണ്ടിട്ടുള്ളത് അതുകൊണ്ട് ഞാൻ സന്തോഷത്തോടെ അങ്ങനെ വിളിച്ചോളാൻ പറഞ്ഞു
അത് കേട്ടപ്പോൾ അവൾ നിറകണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു
അപ്പൊ അവളുടെ മുഖത്തെ സന്തോഷം ഒന്ന് കാണാമായിരുന്നു
അവൾ പിന്നെ പെട്ടന്ന്തന്നെ മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പോയി