രതി ശലഭങ്ങൾ 2 [Sagar Kottappuram]

Posted by

അപ്പൊ മൂളാൻ അല്ലാതെ ശബ്ദം പൊങ്ങിയില്ല !

ബീന ;”കിഷോർ ഒന്നും അറിയണ്ട , നാളെ രാവിലെ വന്നേക്കണം കേട്ടല്ലോ “

മറു തലക്കൽ ഒരു നിമിഷത്തെ നിശബ്ദത !എനിക്കാണേൽ എന്ത് പറയണം എന്ന നിശ്ചയമില്ല. കിഷോർ എന്താടാ എന്ന ഭാവത്തിൽ മതിലിന്മേൽ ഇരുന്നു നോക്കുന്നുണ്ട് . ഞാനൊന്നുമില്ലെന്നു കൈകൊണ്ട് കാണിച്ചു .

ബീന ;”നീ എന്താ ഒന്നും മിണ്ടാത്തെ..ഹലോ “

ബീനേച്ചി വീണ്ടും സംസാരിച്ചു തുടങ്ങി.

ഞാൻ ;”ആ…വരാം ചേച്ചി ..കുഴപ്പമൊന്നുമില്ലല്ലോ ല്ലേ “

ഞാൻ വിക്കി വിക്കി ചോദിച്ചു.

ബീന ;”അതൊക്കെ നിന്നെ നേരിട്ട് കാണുമ്പോ പറയാം..അപ്പൊ പറഞ്ഞ പോലെ..ഇനി ഈ പരിപാടി വേണ്ട മനസിലായല്ലോ “

ഞാൻ ;”മ്മ് “

അതോടെ മറുതലക്കൽ കാൾ കട്ട് ചെയ്തു !

പ്ലാൻ സക്സസ് ! ബീന ചേച്ചി മനസിലോർതിരിക്കണം ! വെടികെട്ടിനുള്ള കരിമരുന്നു നിറക്കുന്ന പ്രോസസ് മനസുകളിൽ ആരംഭിക്കുകയായിരുന്നു അവിടം തൊട്ട് ! ഞാൻ ആണെങ്കിൽ ചെറിയ ടെൻഷനിലും ! എന്നാലും കിഷോറിന്റെ അടുത്ത് ഒന്നും ഭാവിച്ചില്ല. വരാനുള്ളത് വരട്ടെ !

Leave a Reply

Your email address will not be published. Required fields are marked *