മരുഭൂവിൽ ഒരു മരുപ്പച്ച 3 [Manu]

Posted by

“ഡാ പോത്തേ, ആരും കാണാതെ വേണം ഇവിടുന്നിറങ്ങാൻ…ഞാൻ പിറകിലൂടെ വരാം.. നീ കുറച്ചു മാറിനിന്നാൽ മതി”
“ഉം”

ഞാൻ റോഡിനപ്പുറത്തെ അപ്പാർട്ടുമെന്റിന്റെ ഇടയിലേക്കു നടന്നു.. പിന്നാലെ ചേച്ചിയും വന്നു..
ഹൃദയത്തിൽ പഞ്ചവാദ്യം തകർക്കുന്നുണ്ട്…നമ്മുടെ നാടിന്റെ പരിതസ്ഥിതിയിൽ ഇതിൽ അസ്വാഭാവികതയൊന്നുമില്ല, പക്ഷെ സൗദി…എങ്ങാനും ആരെങ്കിലും കണ്ടാൽ, പിടിക്കപ്പെട്ടാൽ..പിന്നെ രണ്ടാളുടെയും  ജീവിതം കോഞ്ഞാട്ടയായിമാറും..
കുറച്ചുനേരം രണ്ടാളും കുറച്ച് അകലം പാലിച്ചാണ് നടന്നത്…
പിന്നെ ഞാൻ ധൈര്യം സംഭരിച്ചു..ചേച്ചിയുടെ കൈപിടിച്ചു…
“സുമേ….” എവിടുന്നാണ് ആ വിളി വന്നതെന്ന് എനിക്കുതന്നെ അറിയില്ല..ഹൃദയാന്തരാളത്തിൽനിന്നായിരിക്കാം…
ഒരു പ്രാവു കുറുകുന്നതുപോലെ ചേച്ചി വിളികേട്ടു..
“ഉം…”
ഞാനാ കൈയ്യുയർത്തി പതിയെ ചുംബിച്ചു…
വളരെ നാളായുള്ള ആഗ്രഹമായിരുന്നു ഇതുപോലൊരു നടത്തം, ചുറ്റുപാടുകളെല്ലാം മറന്ന് മനസ്സിനെ വെറുമൊരു അപ്പൂപ്പൻതാടിയാക്കി ഇഷ്‌ടംപോലെ പറക്കാൻവിട്ട് സ്നേഹിച്ച പെണ്ണിനെ ചേർത്തുപിടിച്ച് അങ്ങനെ…..
ഒരിക്കലും അവസാനിക്കാത്ത യാത്രകൾ എന്നും ഞങ്ങളുടെ സ്വപ്നമായിരുന്നു…
“ഈ സ്നേഹത്തിനെ എന്തുപേരിട്ടു വിളിക്കണം?” ഞാൻ ചോദിച്ചു
“ആ, അറിയില്ല” ചേച്ചിയുടെ മറുപടി
ചേച്ചിയുടെ അടുത്ത ചോദ്യം അക്ഷരാർത്ഥത്തിൽ എന്നെ കരയിച്ചു കളഞ്ഞു…
“മനൂ, ഡാ… എന്നെ കല്യാണം കഴിക്കാമോ?
എന്റെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു… കണ്ഠമിടറി… കാലുകൾ അനക്കാൻ വയ്യ, ഭാരമേറിയതെന്തോ കൂട്ടിക്കെട്ടിയപോലെ…
കുറച്ചുനേരം മറുപടിക്കുവേണ്ടി ചേച്ചി കാതോർത്തു..
“ഞാൻ ചോദിച്ചത് കേട്ടില്ലേ?”
ഞാനാ കൈയ്യിൽ മുറുകെ പിടിച്ചതേയുള്ളൂ…മറുപടിയൊന്നും പറഞ്ഞില്ല..
നടത്തം  തുടർന്നു…മൗനം വാചാലമായി…ഞാനാ കൈ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു…
കുറച്ചു മുമ്പിലായി അൽപം വെളിച്ചമുള്ള സ്ഥലത്തെത്തിയപ്പോൾ ചേച്ചി എന്റെ മുന്നിൽ കേറിനിന്നു…കണ്ണിലേക്കു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *